Saturday, March 14, 2026 Last Updated 21 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 09.25 AM

എന്റെ ജീവിതത്തിലെ സ്‌നേഹം എനിക്ക് സമ്മാനിച്ചതിന് നന്ദി; പ്രിയയുടെ മാതാപിതാക്കളുടെ 50 ാം വിവാഹവാര്‍ഷികം ആഘോഷമാക്കി കുഞ്ചാക്കോ ബോബന്‍

kunchacko-boban
photo-www.instagram.com/kunchacks/

പ്രിയയുടെ മാതാപിതാക്കളുടെ അന്‍പതാം വിവാഹവാര്‍ഷികം ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബേബാന്‍. പ്രിയയുടെ മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ട് മനോഹരമായ ഒരു കുറിപ്പും താരം പങ്കുവെച്ചു.

50 വര്‍ഷത്തെ വിവാഹ ആനന്ദം, പ്രിയപ്പെട്ട ഓമനാമ്മ, സാമുവല്‍ അപ്പ.. ഉയര്‍ച്ച താഴ്ചകളും സന്തേവഷ ദു:ഖങ്ങളും നിറഞ്ഞ ഒരുമയുടെ ഈ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാവരുടെയും വലിയ അഭിനന്ദനങ്ങള്‍. ദാമ്പത്യ ജീവിതത്തിന്റെ ഈ ബ്ലോക്ക്ബസ്റ്റര്‍ കാണാന്‍ അവസരം ലഭിച്ചത് തികച്ചും മനോഹരമായ അനുഭവമാണ്. ഒരുമിച്ചുളള ഈ സ്‌നേഹബന്ധത്തിന് ഒരുപാടു സ്‌നേഹവും ചുംബനങ്ങളും നന്ദി.. എന്റെ ജീവിതത്തിലെ സ്‌നേഹം, നിങ്ങളുടെ മകളെ എനിക്ക് സമ്മാനിച്ചതിന്.

പ്രിയയ്ക്കും ഒറ്റു ബന്ധുക്കള്‍ക്കുമൊപ്പം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്നേക്ക് 50 വര്‍ഷം എന്ന് എഴുതിയ ടിഷര്‍ട്ട് ധരിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും മറ്റു ബന്ധുക്കളും വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW