-->
കൊച്ചി: കൊച്ചിമേയര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന്റെ പ്രയാസം സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് അന്തിമമാണെന്നും എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍. അനുയോജ്യമായ കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് എടുക്കുന്ന തീരുമാനമാണെന്നും അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഐക്യം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യേയശാസ്ത്രങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കുന്ന ആളാണ് ദീപ്തി, അവര്‍ അത് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ തെറ്റുപറയാന്‍ പറ്റില്ല. പക്ഷെ പാര്‍ട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് അന്തിമമാണ് അതിനകത്ത് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ ഒരു മാറ്റം വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതിനായി എല്ലാവരും പരമാവധി യോജിച്ചുകൊണ്ട് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകണം. വിട്ടുവീഴ്ചകള്‍ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ രീതികളുണ്ട്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണിത്. അതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യമെന്നും പറഞ്ഞു.