-->
നമ്മുടെ സമൂഹത്തില്‍ സമ്പന്നരായിട്ടുള്ള നിരവധി ആളുകളുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും ആഡംബര ജീവിതം നയിക്കണമെന്നാണ്. ഒരു വിവാഹമോ, മറ്റ് ആഘോഷങ്ങളോ വന്നാല്‍ ആവശ്യത്തിലധികം പണം ഇവര്‍ ചിലവഴിക്കും. എന്നാല്‍ മറ്റുള്ളവനെ സഹായിക്കണമെന്ന ചിന്ത തോന്നുവര്‍ വിരളമായിരിക്കും. പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ ഇത്തരം ആഘോഷ നിമിഷങ്ങളില്‍ മറക്കും. വീടില്ലാത്തവര്‍. യാചകര്‍... തുടങ്ങി സമൂഹത്തിന്റെ പിന്നാമ്പുറത്ത് ജീവിക്കുന്നവരെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കാന്‍ പോയിട്ട് എങ്ങനെയെങ്കിലും എത്തിയാല്‍ തന്നെ അവരെ ഒഴിവാക്കാനാകും എല്ലാവരും ശ്രമിക്കുക. എന്നാല്‍ യുപിയില്‍ നിന്നും ഒരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് സഹോദരന്‍ ക്ഷണിച്ച് വരുത്തിയത് നാട്ടിലെ യാചകരെ.
യാചകരെ ക്ഷണിക്കുക മാത്രമല്ല, അവര്‍ക്ക് വയറുനിറച്ചും ഭക്ഷണവും സമ്മാനങ്ങളും അദ്ദേഹം നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് റായ് തന്റെ സഹോദരിയുടെ വിവാഹം ശരിക്കും അവിസ്മരണീയമാക്കാന്‍ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തു. അദ്ദേഹം അതിഥികളുടെ പട്ടിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയില്ല. മറിച്ച് ജില്ലയിലുടനീളമുള്ള യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചു. തീര്‍ന്നില്ല, അങ്ങനെ ക്ഷണിച്ച അതിഥികളെ അദ്ദേഹം വാഹനങ്ങളില്‍ വിവാഹ വേദിയിലേക്ക് ആനയിച്ചു. ഊഷ്മളമായ സ്വീകരണം നല്‍കി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം വിളമ്പി. സംഗീതവും നൃത്തവുമായി രംഗം കൊഴുപ്പിച്ചു. അവരെയെല്ലാം തങ്ങളിലൊരാള്‍ എന്ന നിലയില്‍ അദ്ദേഹം പരിഗണിച്ചു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്രയും ബഹുമാനവും സ്വീകാര്യതയും അനുഭവിക്കുന്നത് ഇതാദ്യമാണെന്ന് അതിഥികളില്‍ പലരും നിറകണ്ണുകളോടെ പറഞ്ഞു. 'യഥാര്‍ത്ഥ അനുഗ്രഹങ്ങള്‍ ഇവിടെ നിന്നാണ് ലഭിക്കുന്നത്' വീഡിയോ പങ്കുവച്ച് കൊണ്ട് സിദ്ധാര്‍ത്ഥ് റായ് കുറിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ അഭിനന്ദനം അറിയിച്ചു. വളരെ മനോഹരം. നിങ്ങള്‍ ശരിക്കും പ്രശംസിക്കപ്പെടാന്‍ അര്‍ഹനാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. യഥാര്‍ത്ഥ ഉദ്ദേശ്യത്തോടെ ചെയ്താല്‍, വലിയ കൈയ്യടിയെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.
यूपी – जिला गाजीपुर के सिद्धार्थ राय ने अपनी बहन की शादी में स्पेशल मेहमान बुलाए। वो थे भीख मांगकर गुजारा करने वाले। गाड़ियों से इन्हें शादी में लाया गया, लजीज व्यंजन परोसे गए, फिर विदाई भी दी गई। pic.twitter.com/MJkvxtNqZL— Sachin Gupta (@SachinGuptaUP) December 22, 2025