-->
മക്കള്‍ മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കും നല്‍കുന്ന സര്‍പ്രൈസുകളുമായി ബന്ധപ്പെട്ട് അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരമ്മ തന്റെ മകള്‍ക്ക് നല്‍കിയ സര്‍പ്രൈസാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. ബ്രൂണ ഫാവ എന്ന യുവതി മകള്‍ നതാലിക്കായി നല്‍കിയ സര്‍പ്രൈസാണ് സൈബറിടത്തിന്റെ മനം കവര്‍ന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ ആകാംക്ഷയിലായിരുന്നു നതാലി.
വിമാനത്തില്‍ കാണുന്ന പുതുമയുള്ള കാഴ്ചകള്‍ നതാലിയുടെ മനസ്സ് കവര്‍ന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പേരെടുത്തു വിളിച്ച് സ്വീകരിച്ചത് 'കുഞ്ഞു നതാലി'ക്ക് ഏറെ ഇഷ്ടമായി. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നതാലിയെ ഫസ്റ്റ് ക്ലാസ് കാബിനിലെ വിശാലമായ സീറ്റിലേക്ക് നയിച്ചു. അവിടെയുള്ള ആഡംബര സൗകര്യങ്ങള്‍ കണ്ട് അമ്പരന്നുനില്‍ക്കുന്ന നതാലിയുടെ മുഖത്തെ ഭാവങ്ങളാണ് വിഡിയോയിലെ പ്രധാന ആകര്‍ഷണം. വിശാലമായ സീറ്റും പേഴ്‌സണലൈസ്ഡ് സര്‍വീസും ഓരോ നിമിഷവും നതാലിയെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. യാത്രയിലുടനീളം സിനിമ കണ്ടും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ രുചിച്ചും ആ കൊച്ചുയാത്രക്കാരി തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് അനുഭവം ആഘോഷമാക്കി.
'എന്റെ മകളെ ഫസ്റ്റ് ക്ലാസ് യാത്രയിലൂടെ അമ്പരപ്പിച്ചു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വിഡിയോ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഔദ്യോഗിക ശ്രദ്ധയും പിടിച്ചുപറ്റി. 'തീര്‍ച്ചയായും ഇതൊരു വലിയ സര്‍െ്രെപസ് ആണ്' എന്നാണ് എയര്‍ലൈന്‍ അധികൃതര്‍ ഈ വിഡിയോയ്ക്ക് താഴെ കുറിച്ചത്.