Saturday, March 14, 2026 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 10.01 AM

ഇത് നിങ്ങള്‍ക്കുള്ള സമ്മാനം! മാതാപിതാക്കള്‍ക്ക് സര്‍പ്രൈസ് ആയി വീട് നല്‍കി മകന്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ

man, surprise, parents, new, home

മക്കളുടെ സന്തോഷത്തോടെ ഇരിക്കണമെന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. തിരിച്ചു മക്കളും തങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ തങ്ങളാലാവുന്ന കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ തങ്ങളുടെ മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ സര്‍െ്രെപസ് നല്‍കുന്ന മക്കളുടെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സാധാരണ സര്‍െ്രെപസ് വീഡിയോകളില്‍ നിന്ന് വ്യത്യസ്തമായൊരു വീഡിയോ ആണ് ഇത്. സോഷ്യല്‍ മീഡിയയാകെ വലിയ കൈയടിയാണ് വീഡിയോ നേടുന്നത്.

മുംബൈ സ്വദേശിയായ ആശിഷ് ജെയിന്‍ എന്ന യുവാവാണ് മാതാപിതാക്കള്‍ക്ക് വമ്പന്‍ സര്‍െ്രെപസ് ഒരുക്കിയത്. ഒരു ഫ്‌ളാറ്റ് ഇരുവര്‍ക്കുമായി വാങ്ങി നല്‍കുകയാണ് യുവാവ് ചെയ്തതത്. എന്നാല്‍ ഇക്കാര്യം അച്ഛനേയും അമ്മയേയും മുന്‍കൂട്ടി അറിയിക്കാതെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്ന് വളരെ അപ്രതീക്ഷിതമായാണ് അവരോട് ഇക്കാര്യം പറഞ്ഞത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ജെയിന്‍ റെക്കോഡ് ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

വീഡിയോയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലെത്തുന്ന ആശിഷിനെയാണ് കാണുന്നത്. മാതാപിതാക്കള്‍ കരുതിയത് മകന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റാണ് അതെന്നാണ്. എന്നാല്‍ പൊടുന്നനെ ആശിഷ് സര്‍െ്രെപസ് പൊട്ടിച്ചു. ഫ്‌ളാറ്റ് മാതാപിതാക്കളുടെ പേരില്‍ വാങ്ങിയതിന്റെ രേഖയും താക്കോലും അദ്ദേഹം മാതാപിതാക്കള്‍ക്ക് കൈമാറി. 'ഈ വീട് നിങ്ങളുടേതാണ്' എന്നുപറഞ്ഞുകൊണ്ടാണ് ആശിഷ് മാതാപിതാക്കള്‍ക്ക് താക്കോല്‍ കൈമാറിയത്. സര്‍െ്രെപസ് കേട്ട മാതാപിതാക്കള്‍ ഞ്ഞെട്ടുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ പിതാവ് ആശിഷിനെ സ്‌നേഹപൂര്‍വം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു. പിന്നാലെ നൃത്തം ചെയ്ത ആശിഷിനെ മാതാവും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. 'അവരുടെ സന്തോഷമാണ് എല്ലാത്തിലും വലുത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശിഷിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. 'പിതാവിന്റെ ചുംബനം, അപൂര്‍വമായ ഒന്ന്...' എന്നായിരുന്നു ഒരു കമന്റ്. 'മാതാപിതാക്കളുടെ പ്രതികരണം വിലമതിക്കാനാകാത്തതാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഏതൊരു മാതാപിതാക്കള്‍ക്കും മറക്കാനാകാത്തതാണ് ഈ വികാരം. ദൈവം അനുഗ്രഹിക്കട്ടെ' എന്ന് ഇനിയൊരാള്‍ കമന്റിട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW