-->
പാലക്കാട്: വാളയാറില്‍ ഉണ്ടായ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ അന്യസംസ്ഥാന തൊഴിലാളി രാം നാരായണന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങും. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. മന്ത്രി രാജനുമായി കുടുംബം നടത്തിയ കൂടിക്കാഴ്ചയിലാണ് കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതോടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ ചികിത്സയിലാണ്.
ഉടന്‍ തന്നെ രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത തുക നല്‍കും. തൃശൂര്‍ കളക്‌ട്രേറ്റിലാണ് രാംനാരായണന്റെ കുടുംബവും മന്ത്രിയും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ച നടത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് കേസില്‍ പ്രതികളായവര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കുമെന്ന്് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാം നാരായണന്റെ കുടുംബം ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് വാളയാറില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് രാംനാരായണ്‍ കൊല്ലപ്പെട്ടത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം കേരളത്തില്‍ എത്തുകയും തൊഴിലന്വേഷണത്തിന് ഇടയില്‍ നാട്ടുകാര്‍ മോഷ്ടാവ് എന്നാരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. കേരളത്തിലെ ബന്ധുവിനൊപ്പം താമസിച്ച് തൊഴില്‍ തേടുന്നതിനിടയില്‍ ഇടയ്ക്ക് വഴിയറിയാതെ കുടുങ്ങിപ്പോയ രാംനാരായണനെ നാട്ടുകാര്‍ പിടികൂടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കൂട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും അവിടെ വെച്ച് മരണമടയുമായിരുന്നു.