Friday, March 13, 2026 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 01.46 PM

' സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ' ; മകളുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് കെ.എസ്.ചിത്ര

birthday

അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഗായി കെ.എസ്.ചിത്ര. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെ വിശേഷിപ്പിച്ചത്.

'' ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തേ പോയി. നിനക്കായി ഞങ്ങള്‍ സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു. എന്നാല്‍, ചിലപ്പോള്‍ മനോഹരമായ കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം. അവരില്‍ ഒരാളാണ് നീ- ഞങ്ങളെന്നും സ്‌നേഹിക്കുന്ന കുഞ്ഞും മാലാഖയും. പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകള്‍' , ചിത്ര സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. നന്ദനയുടെ ചിത്രവും ചിത്ര പങ്കുവച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരി നന്ദന മരണപ്പെടുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW