Wednesday, March 11, 2026 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 01.20 PM

ഖത്തർ ദേശീയ ദിനം ഇന്ന്: സാംസ്കാരിക പൈതൃക പെരുമയിൽ രാജ്യം

uploads/news/2025/12/816664/quatr-nationl-day.gif

ദോഹ:അറബ് ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തർ ദേശീയദിനാഘോഷ നിറവിൽ.അന്തമില്ലാത്ത മരുഭൂമിയുടേയും കടലിന്റെയും
നടുവിൽ നിന്നും ഖത്തർ ലോകത്തിന്റെ വികസനനഗരമായി മാറിയത്ഇന്നത്തെ ഭരണാധികാരികൾ വരെ പങ്കുവച്ച സ്വപ്നങ്ങളും നിശ്ചയദാർഡ്യവുമാണ്. ഇന്ന് രാവിലെ ഖത്തർ സമയം 9മണിക്ക് ദോഹകോർണീഷിൽ നടന്ന ദേശീയ ദിന പരേഡ് ആഘോഷങ്ങളുടെ പ്രധാനആകർഷണമായി. സായുധസേന,ആഭ്യന്തര സുരക്ഷാസേന (ISF), ആഭ്യന്തര മന്ത്രാലയം, അമീരി ഗാർഡ് എന്നിവയുടെ പങ്കാളിത്തത്തോടെ
നടന്ന പരേഡ് രാജ്യത്തിന്റെ ഐക്യവും ശക്തിയും പ്രകടിപ്പിച്ചു.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പരേഡിനെ അഭിവാദ്യം ചെയ്തു.വിവിധ വകുപ്പ് മന്ത്രിമാർ, സൈനിക മേധാവികൾ, രാജ കുടുംബാംഗങ്ങൾ എന്നിവർ സാന്നിധ്യം വഹിച്ചു. വ്യോമ സേനയുടെ ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഉൾപ്പെടെ ആകാശത്ത് അഭ്യാസ പ്രകടനം നടത്തി.

കര, വ്യോമ, നാവിക സേനകളും,കാലാൾപടകളും അണിനിരന്ന പരേഡിൽ പുത്തൻ സൈനിക വാഹനങ്ങൾ, സൈന്യത്തിലെ കുതിരകൾ, ഒട്ടകങ്ങൾ തുടങ്ങി രാജ്യത്തിന്റെ മുഴുവൻ സൈനിക കരുത്തും എടുത്തുകാട്ടിയ മനോഹരമായ കാഴ്ചയ്ക്ക് സ്വദേശികളും പ്രവാസികളും സന്ദർശകരും സാക്ഷ്യം വഹിച്ചു.
മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ്ജനപ്രിയ ഒത്തുചേരൽ കേന്ദ്രമായ ദോഹ കോർണിഷ് സ്ട്രീറ്റിൽ ദേശീയദിന പരേഡ്നടക്കുന്നത്. രാത്രി നടക്കുന്ന വർണ്ണ ദൃശ്യവിസമയം തീർക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും, ഡ്രോൺ ഷോകളും ആകർഷണമാകും. ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ
ഭാഗമായി വിമാനത്താവളമടക്കമുള്ള പ്രധാന കേന്ദ്രങ്ങളും ഹോട്ടലുകളും വാണിജ്യ കേന്ദ്രങ്ങളുംഖത്തർ ദേശീയ പതാകയുടെ നിറങ്ങൾ കൊണ്ടുള്ള അലങ്കാര ശോഭയിലാണ്.

ആധുനിക ഖത്തറിന്റെ ശില്‍പ്പിയായ ശൈഷ് ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി 1878 ഡിസംബര്‍ 18ന് അധികാരമേറ്റതിന്റെയും ഐക്യരാഷ്ട്രമായ ഖത്തറിന്റെ ഏകീകരണത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിനമാണ് ഡിസംബര്‍ 18. ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടിരുന്നു. രാജ്യത്ത്‌ഇന്ന് പൊതു അവധിയാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ഉംസലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍സായി, കാത്താറ,ലുസെയ്ല്‍ ബൗലെവാര്‍ഡ്,ഓൾഡ് പോർട്ട് എന്നിവിടങ്ങളിൽ നടന്നു വരുന്ന ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 20വരെ തുടരും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW