-->
ലോകമെമ്പാടുമുള്ള ആളുകള്‍ ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എല്ലായിടത്തും ആളുകള്‍ ുല്‍ക്കൂടും ക്രിസ്മസ് ട്രീയും അലങ്കരിക്കുന്ന തിരക്കിലാണ്. അതിനിടെ മുടിയില്‍ ഒരു ക്രിസ്മസ് ട്രീ പണിയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുട്ടിയുടെ തല മുടിയിലാണ് ക്രിസ്മസ് ട്രീ വയ്ക്കുന്നത്. ഇതിനായി ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി വച്ച് മുടി മുകളിലേക്ക് കെട്ടിവച്ചശേഷം അതില്‍ അലങ്കാര പണികള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ ചെറിയ ലൈറ്റുകളും അതില്‍ തെളിയിക്കുന്നുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റും ലൈക്കും ലഭിക്കുന്നുണ്ട്.
'പുതിയ ക്രിസ്മസ് ട്രീയാണോ?', 'ഈ കണക്കിന് ദീപാവലി വല്ലോം ആയിരുന്നെങ്കില്‍ തിരിയിട്ട് കത്തിച്ചേനെ', 'ക്രിസ്മസിന് പുതിയ ഹെയര്‍ സ്‌റ്റൈല്‍', 'നല്ല ഐഡിയ,' 'തലയില്‍ ക്രിസ്മസ് ട്രീയോ' ഇങ്ങനെ പോകുന്നു കമന്റുകള്‍. വീഡിയോ ഇതിനോടകം 42മില്യണ്‍ വ്യൂസ് സ്വന്തമാക്കി കഴിഞ്ഞു.