-->
വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ശിവം സോനു പാണ്ഡേ എന്ന യുവാവ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തായ്‌ലന്‍ഡിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടിക്കറ്റ് വെരിഫിക്കേഷനോ മറ്റോ ആളുകള്‍ ഒരു നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് കാണാം. ഇതിനിടെ ക്യൂവില്‍ തങ്ങളുടെ സ്ഥാലം അടയാളപ്പെടുത്തി ബാഗ് വയ്ക്കുകയും ശേഷം അവിടെ വച്ച കസേരകളില്‍ കയറി ഇരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ വംശജരുടെ വീഡിയോയായിരുന്നു അത്.
യുവാക്കളായ ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ ബാഗുകള്‍ ഉപയോഗിച്ച് ക്യൂ ബുക്ക് ചെയ്ത് കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകളു വൃദ്ധരും ആ നീണ്ട ക്യൂവില്‍ വളരെ ക്ഷമയോടെ നില്‍ക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യക്കാരുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
വൃദ്ധരും സ്ത്രകളും ക്യൂവില്‍ നില്‍ക്കുമ്പോള്‍ ക്യൂ ബുക്ക് ചെയ്ത് ഇരിക്കുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. തനി ദേശീ സ്വഭാവമെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെങ്കിലും അല്പം മാന്യമായി പെരുമാറാന്‍ ചിലര്‍ ഉപദേശിച്ചു. ചിലര്‍ സിവിക് സെന്‍സിന്റെ കുറവാണെന്ന് എഴുതിയപ്പോള്‍ മറ്റ് ചിലര്‍ വളര്‍ത്തു ദോഷമെന്നായിരുന്നു പരിഹരിച്ചത്.