Thursday, March 12, 2026 Last Updated 36 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 09.20 AM

എത്ര മനോഹരമായ കാഴ്ച: ആദ്യമായി വിമാനത്തില്‍ കയറുന്ന അമ്മായിയച്ഛന്‍, യുവതി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് നെറ്റീസണ്‍സ്

father-in-law, first, flight, reaction

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇവയില്‍ ചിലതൊക്കെ കാഴ്ചക്കാരുടെ മനസ്സ് കീഴടക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഹര്‍ഷിത എന്ന യുവതി പങ്കുവച്ച വീഡിയോയാണ് നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന തന്റെ അമ്മായിഅച്ഛന്റെ പ്രതികരണമാണ് ഹര്‍ഷിത തന്റെ വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്ന ആളുകളില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളില്‍ പലതും ഹര്‍ഷിതയുടെ അമ്മായിഅച്ഛനും ഉണ്ട്. ആ ചോദ്യങ്ങളോടെയാണ് അദ്ദേഹം വിമാനത്തില്‍ കയറുന്നത്. വിമാനം താഴെ വീഴുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നതായി കാണാം.

ഹര്‍ഷിത ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ നിരവധിപ്പേരുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ അമ്മായിഅച്ഛന്‍ ഒരു വിമാനത്തില്‍ കയറുന്നത് ഇത് ആദ്യമായിട്ടാണ് എന്നും ഹര്‍ഷിത തന്നെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വിമാനം റണ്‍വേയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ ഉത്കണ്ഠ കുറഞ്ഞില്ല എന്നും വീഡിയോയില്‍ നിന്നും മനസിലാകും. വിമാനത്തിന് കുഴപ്പമൊന്നും സംഭവിക്കില്ലല്ലോ എന്നും പറന്നുയര്‍ന്നുകഴിഞ്ഞാല്‍ അത് ആകാശത്ത് തന്നെ നില്‍ക്കില്ലേ എന്നും അദ്ദേഹം ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നും ഹര്‍ഷിത പറയുന്നു.

അമ്മായിഅച്ഛന്‍ ആരോഗ്യകരവും ആക്ടീവായതുമായ ജീവിതമാണ് നയിച്ചിരുന്നത് എന്ന് ഹര്‍ഷിത പറയുന്നു. അദ്ദേഹം ഹോക്കി കളിക്കുമായിരുന്നു, ചെറുപ്പത്തില്‍ അടികൂടുമായിരുന്നു, ധൈര്യം ആവശ്യമുള്ള സാഹസികതകള്‍ ഒരുപാട് ചെയ്തിരുന്ന ആളാണ് എന്നും ഹര്‍ഷിത പറഞ്ഞു. എന്നാല്‍, ഇങ്ങനെയൊക്കെ ഉള്ള ആളായിരുന്നു എങ്കിലും വിമാനത്തില്‍ കയറുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് പേടിയുണ്ടാക്കുന്ന സം?ഗതി തന്നെ ആയിരുന്നു. എന്തായാലും അനേകം പേരാണ് ഹര്‍ഷിത ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. പലരും ഹര്‍ഷിതയെ പോലെ ഒരു മരുമകളെ കിട്ടിയ കുടുംബം ഭാ?ഗ്യമുള്ള കുടുംബമാണ് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് ചിലര്‍ തങ്ങളുടെ മാതാപിതാക്കള്‍ ആദ്യമായി വിമാനത്തില്‍ കയറിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW