Thursday, March 12, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 07.56 AM

വിമാനങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തണം: ക്രാഷ് പ്രൂഫ് ആശയം മുന്നോട്ടുവച്ച് യുവ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍

aircraft, airbags, crash, proof, indian, engineer

ഇന്ത്യയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടം. നിരവധിപേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ ദുബായ് കാമ്പസില്‍ നിന്നുള്ള രണ്ട് യുവ എഞ്ചിനീയര്‍മാര്‍ പുതിയ ഒരാശം മുന്നോട്ട് വച്ചിരിക്കുകയാണ്, എയര്‍ബാഗുകളുള്ള വിമാനം. വിമാനങ്ങളെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഒരു അക പവര്‍ഡ് സുരക്ഷാ സംവിധാനമാണ് ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത്.

പുതിയ ആശയം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ ആശയത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ അത് വിചിത്രമാണെന്ന് അവകാശപ്പെട്ടു. 'ക്രാഷ് പ്രൂഫ്' ആശയം സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. വിമാനത്തിനായി അകയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബാഗ് പോലുള്ള ഷീല്‍ഡിനുള്ള ഒരു ഡിസൈനാണ് യുവ എഞ്ചിനീയര്‍മാര്‍ മുന്നോട്ട് വച്ചത്. 'പുനര്‍ജന്മം' എന്നാണ് തങ്ങളുടെ പുതിയ പദ്ധതിയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. കൂടാതെ അവര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ക്കിംഗ് മോഡലുകള്‍ ഉടന്‍ തന്നെ പരീക്ഷിക്കാനും അംഗീകരിക്കാനും കഴിയുമെന്നും ഇവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എഷെല്‍ വസീം, ധര്‍ഷന്‍ ശ്രീനിവാസന്‍ എന്നീ യുവ എഞ്ചിനീയര്‍മാരാണ് ജെയിംസ് ഡൈസണ്‍ അവാര്‍ഡിനായി തങ്ങളുടെ 'പ്രൊജക്റ്റ് റീബര്‍ത്ത്' സമര്‍പ്പിച്ചത്.

എഞ്ചിന്‍ തകരാറിലായാല്‍ വിമാനത്തിന്റെ സിസ്റ്റം അടിയന്തര പ്രോട്ടോക്കോള്‍ സജീവമാക്കും. പിന്നാലെ, 'ബാഹ്യ സ്മാര്‍ട്ട് എയര്‍ബാഗുകള്‍' യാന്ത്രികമായി വീര്‍ക്കും. പൂര്‍ണ്ണമായും വീര്‍പ്പിച്ച് കഴിഞ്ഞാല്‍, എയര്‍ബാഗ് പോലുള്ള ഉല്‍പ്പന്നം ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ യാത്രക്കാരെ സുരക്ഷിതരാക്കാനും എന്നാണ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. വിമാനത്തിലെ പ്രശ്‌നം എഐ തന്നെ കണ്ടെത്തുന്നു. പിന്നാലെ അത് എയര്‍ ബാഗുകള്‍ വികസിപ്പിക്കുന്നു. വിമാനത്തിന് ചുറ്റും ഒരു സംരക്ഷണ കൊക്കൂണ്‍ പോലെ എയര്‍ ബാഗുകള്‍ വികസിക്കുന്നുവെന്നു വിവരണം കൂട്ടിച്ചേര്‍ക്കുന്നു.

പ്രൊജക്റ്റ് റീബേര്‍ത്ത് എന്നത് ആദ്യത്തെ അക പവര്‍ഡ് ക്രാഷ് സര്‍വൈവല്‍ സിസ്റ്റമാണ്. ഇത് സ്മാര്‍ട്ട് എയര്‍ബാഗുകള്‍, അപകത്തിന്റെ ആഘാതത്തെ ആഗിരണം ചെയ്യുന്ന ദ്രാവകങ്ങള്‍, വായുവില്‍ റിവേഴ്‌സ് ത്രസ്റ്റ് എന്നിവ വിന്യസിക്കുന്നു. മാത്രമല്ല മാരകമായ അപകടങ്ങളെ അതിജീവിക്കാവുന്ന ലാന്‍ഡിംഗുകളായും മാറ്റുന്നുവെന്നും സൈറ്റില്‍ അവകാശപ്പെട്ടു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍, പുനര്‍ജന്മം പരീക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും യഥാര്‍ത്ഥ വിമാനങ്ങളില്‍ ഉപയോഗിക്കപ്പെടുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും യുവ എഞ്ചിനീയര്‍മാര്‍ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW