-->
മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. പിന്നീടങ്ങോട് നടിയായും വ്ളോഗറായും മോട്ടിവേഷണൽ സ്പീക്കറായുമൊക്കെ പേളി തന്റേതായൊരു ഇടം കണ്ടെത്തുകയായിരുന്നു.
അമ്മ, ഭാര്യ എന്നീ നിലകളിലെല്ലാം താനെത്രത്തോളം സന്തോഷവതിയാണെന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പേളി എക്സ്‌പ്രസ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ശ്രീനിഷിനെ കുറിച്ച് പേളി പങ്കുവച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. "എൻ്റെ ഗ്രീൻ ഫോറസ്റ്റിനൊപ്പം, എന്റെ ചിരി കൂടുതൽ ഉച്ചത്തിലുള്ളതും, വലുതും, വന്യവുമാവാനുള്ള കാരണം" എന്ന കുറിപ്പിനൊപ്പം ശ്രീനിഷിനെ ചേർത്തു പിടിച്ച ഫൊട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
നടൻ ശ്രീനിഷ് അരവിന്ദിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.