Thursday, March 12, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 02.42 PM

പേളിക്കൊപ്പം കൊച്ചിയില്‍ ചുറ്റിക്കറങ്ങി ബോളിവുഡ് താരം സന്യ മല്‍ഹോത്ര; ചിത്രങ്ങള്‍

-pearle-maaney
photo-www.instagram.com/pearlemaany/

പേളിക്കൊപ്പം കൊച്ചിയില്‍ ചുറ്റിക്കറങ്ങി ബോളിവുഡ് താരം സന്യ മല്‍ഹോത്ര. സന്യയ്‌ക്കൊപ്പമുളള മനോഹരമായ ഒരു ഞായറാഴ്ചയെക്കുറിച്ച് പേളി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘അതിമനോഹരമായ ഒരു ഞായറാഴ്ചയായിരുന്നു ഇത്. പ്രിയപ്പെട്ടവളും പ്രതിഭാശാലിയുമായ സന്യ മല്‍ഹോത്രയ്‌ക്കൊപ്പം. ദംഗല്‍ മുതല്‍ ഞാന്‍ അവരുടെ ആരാധകിയാണ്. അവര്‍ ഒരു വലിയ പ്രചോദനം കൂടിയാണ്. ലുഡോയുടെ സെറ്റുകള്‍ മുതല്‍ കേരളത്തിലെ തെരുവുകള്‍ വരെ.. ഒരു കാര്യം മാത്രം മാറിയില്ല.. ആ പൊട്ടിച്ചിരയും ചുരുളന്‍ മുടിയും’ എന്നാണ് സന്യയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് പേളി കുറിച്ചത്.

പേളിയുടെ സ്‌നേഹത്തിന് നന്ദി പറയാന്‍ സന്യയും മറന്നില്ല. ‘എന്റെ പ്രിയപ്പെട്ട പേര്‍ളൂ, ഞങ്ങള്‍ക്ക് ആതിഥേയത്വം അരുളിയിതിന് ഒരുപാട് നന്ദി. നീ ക്യൂട്ടും , രസിപ്പിക്കുന്നവളും എല്ലാവരേക്കളും മികച്ചവളുമാണ്’ സന്യ കുറിച്ചു.

അനുരാഗ് ബസുവിന്റെ ലുഡോ എന്ന ചിത്രത്തില്‍ പേളിയും സന്യ മല്‍ഹോത്രയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ലുഡോയുടെ സെറ്റില്‍ തുടങ്ങിയ ആ ആത്മബന്ധം ഇപ്പോഴും പഴയത് പോലെ തുടരുന്നുവെന്നാണ് ചിത്രങ്ങള്‍ പറയുന്നത്.

അതേസമയം കേരള ടൂറിസവുമായി സഹകരിച്ച് ശനിയാഴ്ച കൊച്ചിയില്‍ നടന്ന 70 ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് നിശയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സന്യ മല്‍ഹോത്ര. ആദ്യമായാണ് താരം കേരളത്തിലെത്തുന്നത്. എനിക്ക് ഇവിടെ നിന്ന് തിരിച്ചുപോകാന്‍ തോന്നുന്നില്ല. വളരെ മനോഹരം. ശാന്തമായ ഇടം എന്നാണ് കേരള സന്ദര്‍ശനത്തെക്കുറിച്ച് സന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Ads by Google
Monday 23 Feb 2026 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW