Thursday, March 12, 2026 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 09.15 AM

വലിയ പ്രതിഷേധം വിളിച്ചുവരുത്തി ; എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തില്‍ നിന്നും ദിലീപിനെ മാറ്റി

uploads/news/2025/12/816049/dileep-12.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നടന്‍ ദിലീപിനെതിരേ വിമര്‍ശനങ്ങള്‍ തുടരുന്നു. അനേകം നടിമാര്‍ നടനെതിരേ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച പരിപാടിയില്‍ നിന്ന് നടനെ മാറ്റിയതായി റിപ്പോര്‍ട്ട്. നാളെ വൈകിട്ട് നിശ്ചയിച്ച പരിപാടിയുടെ നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതോടെ പരിപാടിയില്‍ നിന്നും നടനെ മാറ്റി. നാളെ വൈകുന്നേരം 6.30 ന് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.

ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് എതിരേ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയിരുന്നു. 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്നായിരുന്നു അതിജീവിതയുടെ പോസ്റ്റ്. പിന്നാലെ നടി മഞ്ജുവാര്യരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലെ പൊലീസിലും നിയമസംവിധാനത്തിലും താനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകുകയുള്ളുവെന്നും മഞ്ജു വാര്യര്‍ കുറിച്ചിരുന്നു.

Ads by Google
Monday 15 Dec 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW