Thursday, March 12, 2026 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 01.31 PM

എന്റെ പൂക്കി; നക്ഷത്രയ്‌ക്കൊപ്പമുളള ഡാന്‍സ് വീഡിയോ പങ്കുവെച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്

prarthana-indrajith-
photo-www.instagram.com/prarthanaindrajith/

സഹോദരി നക്ഷത്രയ്‌ക്കൊപ്പമുളള ഡാന്‍സ് വീഡിയോ പങ്കുവെച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്. എന്റെ പൂക്കിക്കൊപ്പം പെട്ടെന്ന് ഒരു ഡാന്‍സ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സറ്റ്ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായ പാട്ടിനാണ് ഇരുവരുടെയും ഡാന്‍സ്.

ജീന്‍സും ഷോര്‍ട്ട് കുര്‍ത്തിയുമണിഞ്ഞ് മെയ്‌വഴക്കത്തോടെയുളള ഇവരുടെ റീലിന് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. ഇരുവരുടെയും ഡാന്‍സ് അടിപൊളിയാണെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മക്കളാണ് പ്രാര്‍ഥനയും നക്ഷത്രയും. ഗായികയായ പ്രാര്‍ഥന ചലച്ചിത്ര പിന്നണിഗാനരംഗത്ത് നന്നേ ചെറുപ്പത്തിലൈ തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍, ഓ ബേബി എന്നീ ചിത്രങ്ങളിലും പ്രാര്‍ഥന പാടിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ തീം സോങ് ആലപിച്ചതും പ്രാര്‍ഥനയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW