-->
‘ഉനക്കുള്‍ നാനേ’ എന്ന തമിഴ് ഗാനത്തിന് ചുവടുവെച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്. സങ്കീര്‍ണമായ ഹിപ് മൂവ് മെന്റുകളടക്കമുളള ഡാന്‍സ് പ്രാര്‍ഥന വളരെ അനായാസമായി ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ലോങ് സ്‌കേര്‍ട്ടും ക്രോപ് ടോപ്പും ധരിച്ചാണ് പ്രാര്‍ഥന നൃത്തം ചെയ്യുന്നത്. കാറ്റും ഇരുണ്ട കാലാവസ്ഥയും നൃത്തത്തിന്റെ മിഴിവ് കൂട്ടിയതായും ആരാധകര്‍ പറയുന്നു. പ്രാര്‍ഥനയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികള്‍.
നിരവധി പേരാണ് പ്രാര്‍ഥനയെ അഭിനന്ദിച്ചെത്തുന്നത്. ലവ് ഇറ്റ് എന്നാണ് അമ്മ പൂര്‍ണിമ കുറിച്ചത്. പേളി മാണി, സ്രിന്ദ, കനി കുസൃതി തുടങ്ങിയ താരങ്ങളും വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്.
2018 ല്‍ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍ ’എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന പാട്ടിലൂടെയാണ് പ്രാര്‍ഥന ഇന്ദ്രജിത് ശ്രദ്ധക്കപ്പെട്ടത്. പിന്നീട് കുട്ടന്‍ പിളളയുടെ ശിവരാത്രി, ഹെലന്‍, ഓ ബേബി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ തീം സോങ് ആലപിച്ചതും പ്രാര്‍ഥനയായിരുന്നു.