-->
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളായ പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അച്ഛനും അമ്മയും അഭിനയവഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ പാട്ടിലേക്കായിരുന്നു പാത്തുവിന് താല്‍പര്യം. ഇതിനകം ചലച്ചിത്ര പിന്നണി മേഖലയില്‍ പാത്തു സ്ഥാനം നേടിയെടുത്തിട്ടുമുണ്ട്. കരിയറിന്റെ കാര്യത്തിലായാലും, വസ്ത്രധാരണത്തിലായാലും മക്കള്‍ക്ക് അവരുടേതായ തീരുമാനങ്ങളുണ്ട്. അനാവശ്യമായി അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നവരല്ല ഞങ്ങളെന്ന് പൂര്‍ണിമയും ഇന്ദ്രനും വ്യക്തമാക്കിയിരുന്നു.
മ്യൂസിക്കില്‍ ഉപരിപഠനം നടത്താനായി തീരുമാനിച്ചതും, അഡ്മിഷന്റെ കാര്യങ്ങളെല്ലാം സെറ്റാക്കിയതും പ്രാര്‍ത്ഥന തന്നെയായിരുന്നു. അക്കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും ടെന്‍ഷനടിക്കേണ്ടി വന്നിട്ടില്ല. എല്ലാം അവളായിട്ട് തന്നെയങ്ങ് ചെയ്തു എന്നായിരുന്നു കൊച്ചുമകളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞത്. പാട്ടും ഷോകളുമൊക്കെയായി അവളും വരുമാനം നേടുന്നുണ്ട്. എന്റെ പരിപാടി കാണാന്‍ വരണമെന്നൊക്കെ പറഞ്ഞ് എന്നെയും വിളിക്കാറുണ്ട്. അച്ഛമ്മയ്ക്ക് ഇതൊന്നും അറിഞ്ഞൂടെന്ന് പറഞ്ഞ് ചിരിച്ചൊഴിയാറാണ് പതിവ്.
അടുത്തിടെ എമ്പുരാന് വേണ്ടിയും പ്രാര്‍ത്ഥന ഗാനം ആലപിച്ചിരുന്നു. വരികള്‍ എഴുതിയത് കൊച്ഛച്ഛനാണെന്ന് അന്നേരം അറിയില്ലായിരുന്നു. പാടിക്കഴിഞ്ഞതിന് ശേഷമാണ് അത് മനസിലാക്കിയത്. എമ്പുരാനില്‍ ഒരു തീം സോംഗുണ്ട്, ഡെമോ പാടാമോയെന്ന് ചോദിച്ചിരുന്നു. പാടിക്കഴിഞ്ഞ് അച്ഛനും കൊച്ചച്ചനും സംസാരിച്ചിരുന്നു. കുറേ ദിവസം കഴിഞ്ഞ് അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കൊച്ചച്ചന്‍ അയച്ച മെസേജ് കേള്‍പ്പിച്ച് തന്നത്.ഞാന്‍ പാടിയ വേര്‍ഷനാണ് എടുത്തതെന്ന് അപ്പോഴാണ് മനസിലാക്കിയത്. കൊച്ചച്ചന്റെ സിനിമയില്‍ അച്ഛന്‍ അഭിനയിക്കുന്നു, ഞാന്‍ പാടുന്നു, അത് ഒത്തിരി സന്തോഷം തന്ന കാര്യമായിരുന്നുവെന്ന് പ്രാര്‍ത്ഥന പറഞ്ഞിരുന്നു. അന്നത്തെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു.
പൊതുവെ മെലിഞ്ഞ പ്രകൃതമാണെങ്കിലും ഫിറ്റ്‌നസ് കാര്യങ്ങളിലൊക്കെ അങ്ങേയറ്റത്തെ ശ്രദ്ധയാണ് പ്രാര്‍ത്ഥനയ്ക്ക്. ഇപ്പോഴിതാ രസകരമായൊരു ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. ഈ ഡാന്‍സ് പഠിച്ചതിലൂടെ കാര്‍ഡിയോ എക്‌സര്‍സൈസും പൂര്‍ത്തിയാക്കിയെന്നായിരുന്നു ക്യാപ്ഷന്‍. ശോ, ഇതെങ്ങനെയാണ് സാധ്യമായത്. ഞാന്‍ ഇതിന് ശ്രമിച്ച് നോക്കാം, എന്നിട്ട് വീഡിയോ എടുത്ത് നിനക്ക് അയച്ച് തരാമെന്നായിരുന്നു പ്രിയ മോഹന്‍ കുറിച്ചത്.