Thursday, March 12, 2026 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 12.19 PM

മറുപടി പറയാതെ മുഖ്യമന്ത്രിയെ വിടില്ല ; പോലീസ് മര്‍ദ്ദനത്തില്‍ എന്തുകൊണ്ട് മൗനമെന്ന് പ്രതിപക്ഷനേതാവ്

uploads/news/2025/09/800331/vd-satheeshan.jpg

തിരുവനന്തപുരം: കേരളത്തില്‍ പോലീസ് മര്‍ദ്ദനത്തിന്റെ കഥകള്‍ കുടിക്കൂടി വരുമ്പോഴും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹം ആരെയാണ് ഭയപ്പെടുന്നതെന്നും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പോലീസിനെതിരേ പുറകേ പുറകേ പരാതികള്‍ ഉയര്‍ന്നിട്ടും മിണ്ടാതിരിക്കുകയാണ്. ഇത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും പറഞ്ഞു.

മുഖ്യമന്ത്രി വിട്ടുകളഞ്ഞാലും പ്രതിപക്ഷം അതിന് പിന്നാലെ തന്നെയുണ്ടെന്നും മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ വിടില്ല. വിഷയത്തില്‍ ഡിജിപിയല്ല മറുപടി പറയേണ്ടതെന്നും മാധ്യമങ്ങള്‍ ഇത് എന്തുകൊണ്ടാണ് ചര്‍ച്ചയാക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ വിഷയത്തില്‍ വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി എന്തിനാണ് മറുപടി പറയുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വകുപ്പിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. കൊലക്കേസ് പ്രതികള്‍ക്ക് മദ്യം മേടിച്ചുകൊടുക്കുന്ന പോലീസാണ് ഇവിടുള്ളത്. അവര്‍ വേണമെങ്കില്‍ കാരണമില്ലാതെ സാധാരണക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യും.

ലൈംഗികാപവാദകേസില്‍ കുടുങ്ങിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. അതിപ്പോള്‍ കഴിഞ്ഞ അദ്ധ്യായമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് എടുത്ത നടപടിയാണ് രാഹുല്‍മാങ്കൂട്ടത്തിനെ സസ്‌പെന്റ് ചെയ്തത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അനുമതിയോടെ എടുത്ത തീരുമാനമാണത്. നേരത്തേ യുവനേതാവിനെ വളര്‍ത്തുന്നത് താനാണെന്നായിരുന്നു ആരോപണം. ഇപ്പോള്‍ അതേ വ്യക്തിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW