-->
തിരുവനന്തപുരം: ഇ ശ്രീധരന്‍ കൊണ്ടുവരുന്നത് നല്ല പദ്ധതിയാണെങ്കില്‍ പിന്തുണയ്ക്കുമെന്നും സാധാരണക്കാരെ ബാധിക്കുമെങ്കില്‍ പദ്ധതി അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ ശ്രീധരന്‍ അതിവേഗപാത നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ച കാര്യമാണെന്നും ഇപ്പോള്‍ താന്‍ അംഗീകരിച്ചാലാണോ പ്രശ്‌നമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
നല്ല പദ്ധതിയാണെങ്കില്‍ പിന്തുണക്കുമെന്നും പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കുമെന്നും പറഞ്ഞു. സര്‍ക്കാരിനിപ്പോള്‍ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്നും പറഞ്ഞു. സ്പ്രിംഗ്‌ളര്‍ കേസില്‍ തങ്ങള്‍ കക്ഷിയല്ല എന്നിട്ടും പദ്ധതിയുമായി മുമ്പോട്ട് പോയില്ലെന്നും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നാണോ പദ്ധതി ഉപേക്ഷിച്ചതെന്നും ചോദിച്ചു.
കെ ഫോണ്‍ കോടികള്‍ നഷ്ടമുണ്ടാക്കിയ പദ്ധതി. കെ ഫോണ്‍ ആര്‍ക്കും വേണ്ടെന്നും പറഞ്ഞു.. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ ഇടവരുത്തരുത്. സി ജെ റോയിയുടെ ആത്മഹത്യയില്‍ ദുരൂഹത. മരണം പ്രത്യേക ഏജന്‍സി അന്വേഷിക്കണം. റോയിയെപ്പോലൊരാള്‍ ആദായക നികുതി റെയ്ഡുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.