Wednesday, March 11, 2026 Last Updated 47 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 04.15 PM

കെ.ഇ.എൻ കുഞ്ഞഹമ്മദിന്സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി

uploads/news/2025/12/815088/pravasi.gif

ദോഹ : ജനാധിപത്യ പോരാട്ടങ്ങളിൽ താൽക്കാലിക വിജയങ്ങൾ ഫാസിസ്റ്റുകൾക്ക് നേടാൻ കഴിഞ്ഞെങ്കിലും സാംസ്‌കാരിക തലങ്ങളിലെ പോരാട്ടങ്ങളിൽ ഒരിക്കലും പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ ഫാസിറ്റുകൾക്കാവില്ലെന്ന്
പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ദോഹയിൽ അഭിപ്രായപ്പെട്ടു. നിരന്തരം ശബ്ദം ഉയർത്തികൊണ്ടിരിക്കുക. മാനവികതക്കും, മതസൗഹാർദ്ദത്തിനുംവേണ്ടി, മതനിര പേക്ഷതക്കായി, ഇതാവശ്യമാണെന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.
ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ എത്തിച്ചേർന്ന കെ.ഇ. എന്നിന്സംസ്‌കൃതി ഖത്തർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌കൃതി ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി സംസ്കൃതി സി. വി ശ്രീരാമൻ സാഹിത്യ അവാർഡ് ജേതാക്കളുടെ കഥകളുടെ സമാഹാരം കെ. ഇ. എന്നിന്സമർപ്പിച്ചു.സെക്രട്ടറി ബിജു പി മംഗലം സ്വാഗതംആശംസിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW