-->
ബോളിവുഡ് നടി സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ഗര്‍ഭകാലത്തും തന്റെ ഫാഷന്‍ സെന്‍സില്‍ ഒട്ടും കുറവ് വരുത്താറില്ല സോനം എന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.
കറുപ്പ് നിറത്തിലുളള ബനാറസി പട്ട് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സാരിയുടെ ബോര്‍ഡറുകളിലും മറ്റ് ഭാഗങ്ങളിലും സ്വര്‍ണ്ണ നിറത്തിലുളള ഹാന്‍ഡ് എംബ്രോയിഡറികള്‍ അതിമനോഹരമായി നല്‍കിയിരിക്കുന്നു.
സാരിക്ക് ചേരുന്ന രീതിയില്‍ ഹൈ- നെക്ക്, ലോംഗ് സ്ലീവ് ബ്ലൗസാണ് സോനം ധരിച്ചിരിക്കുന്നത്. മേക്കപ്പിലും സ്റ്റൈലിംഗിലും ട്രെഡീഷ്ണല്‍ സ്റ്റൈലാണ് സോനം തിരഞ്ഞെടുത്തിരിക്കുന്നത്.