Thursday, March 12, 2026 Last Updated 48 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 10.53 AM

വേണ്ടാത്ത കാര്യം ചെയ്തപ്പോള്‍ ഞങ്ങള്‍ ആ കൈ വിട്ടു ; ഇത്തവണ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് വി.ഡി. സതീശന്‍

uploads/news/2025/12/815017/vd-satheeshan.gif

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യുഡിഎഫിന് തിരിച്ചടിയാകില്ലെന്നും ശക്തമായ നടപടിയെടുത്തതിലൂടെ അത് കോണ്‍ഗ്രസിന് നേട്ടമാകുകയും സിപിഐഎമ്മിന് തിരിച്ചടിയാകുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടാത്ത കാര്യം ചെയ്തപ്പോള്‍ ഞങ്ങള്‍ ആ കൈ വിട്ടു. അതേസമയം മുഖ്യമന്ത്രി ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്ന കൈകള്‍ അറിയാമല്ലോയെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭകളില്‍ മുന്‍പുതന്നെ തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ട്. ഇത്തവണ പല പഞ്ചായത്തുകളും പുതിയതായി യുഡിഎഫ് പിടിക്കുമെന്നും ഇതുവരെ യുഡിഎഫ് ജയിക്കാത്തിടത്ത് വരെ ഇത്തവണ ജയിക്കുമെന്നും എല്ലാ ജില്ലകളിലും പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

തങ്ങളുടെ പൂര്‍ണമായ ആത്മവിശ്വാസത്തിന് പിന്നില്‍ ഇവിടെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ വിഷയങ്ങളുണ്ട്. കുറ്റക്കാരെ ഇപ്പോഴും പാര്‍ട്ടി സംരക്ഷിക്കുന്നതാണ് ജനങ്ങളെ കൂടുതല്‍ അമ്പരിപ്പിക്കുന്നത്. ഉന്നതര്‍ക്കെതിരായ അന്വേഷണം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പതിവിനപ്പുറമുള്ള മുന്നൊരുക്കം ഇത്തവണ കോണ്‍ഗ്രസ് നടത്തിയെന്നതാണ് രണ്ടാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW