Saturday, March 14, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 09.24 AM

മേജര്‍ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ചയും അത്താഴവിരുന്നും ; സിറോ മലബാര്‍ ആസ്ഥാനത്തെത്തി വി ഡി സതീശന്‍

uploads/news/2026/01/819664/vd-satheeshan.gif

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ യുഡിഎഫ് തുടങ്ങിയിരിക്കെ സിറോ മലബാര്‍ ആസ്ഥാനം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ രാത്രി എത്തിയ സതീശന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി അത്താഴ വിരുന്നിലും പങ്കെടുത്താണ് മടങ്ങിയത്.

സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെ 9.15നാണ് വി ഡി സതീശനെത്തിയത്. പ്രതിപക്ഷ നേതാവായതിന് ശേഷം ക്രൈസ്തവ സഭയുമായി വലിയ ബന്ധം യുഡിഎഫിന് ഉണ്ടാക്കാനായി എന്നതാണ് വിലയിരുത്തല്‍. അനേകം ക്രൈസ്തവ വേദികളില്‍ പരിപാടികള്‍ പങ്കെടുക്കാനും ക്രൈസ്തവ നേതാക്കളുമായി ഇടപെടാനും പ്രതിപക്ഷ നേതാവിന് കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിലെ തന്നെ വിലയിരുത്തല്‍. ഇതിന്റെ പ്രതിഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മദ്ധ്യകേരളത്തില്‍ കണ്ടതെന്നാണ് യുഡിഎഫിന്റെ നിരീക്ഷണം.

എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. വി ഡി സതീശന്‍ ക്രൈസ്തവ സഭകളുടെ പിന്തുണ യുഡിഎഫിന് ലഭിക്കുന്നതില്‍ വിജയിച്ചു എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 200ഓളം ക്രൈസ്തവ വേദികളിലാണ് കേരളത്തിലെ വി ഡി സതീശന്‍ പങ്കെടുത്തത്.

Ads by Google
Ads by Google
TRENDING NOW