Thursday, March 12, 2026 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.57 AM

വി.ഡി സതീശന്റെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദം ; യാത്ര ഫണ്ട് പിരിവിനായി ദുരുപയോഗം ചെയ്‌തെന്ന് വിജിലന്‍സ്

uploads/news/2026/01/819523/vd-satheeshan.jpg

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശയാത്രയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്വകാര്യ സന്ദര്‍ശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരുന്നു അനുമതിയെങ്കിലും, ഫണ്ട് പിരിവിനായി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

പ്രതിപക്ഷ നേതാവിന്റെ യു.കെ യാത്രയില്‍ ക്രമക്കേട് എന്ന് റിപ്പോര്‍ട്ടിലുണ്ട്. പുനര്‍ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തെന്നും വിജിലന്‍സ് കണ്ടെത്തല്‍. പണം സ്വരൂപിച്ച മിഡ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ അവിശുദ്ധബന്ധമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018 നവംബര്‍ 27ന് മണപ്പാട്ട് ഫൗണ്ടേഷന്‍ അക്കൗണ്ട് തുറന്നു. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ കറന്റ് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചു. സാധാരണഗതിയില്‍ എന്‍ജിഒകള്‍ തമ്മില്‍ ഇത്തരം ഇടപാടുകളില്‍ എംഒയു ഒപ്പുവെക്കാറുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

Ads by Google
Ads by Google
TRENDING NOW