-->
തിരുവനന്തരപുരം: കോണ്‍ഗ്രസിന്റെ പുന: സംഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണെന്നും അത് തന്നോട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
''അത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ടതില്ല. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ'' അദ്ദേഹം പറഞ്ഞു.
ജംബോ കമ്മിറ്റിയില്‍ പോലും പേരുള്‍പ്പെടാത്തതിനെ ചൊല്ലിയാണ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒരു പ്രധാന പരാതിക്കാരന്‍. നേരത്തേ പ്രതിഷേധിച്ച് കെ. മുരളീധരന്‍ ശബരിമല വിശ്വാസ സംരക്ഷണ ജാഥയി നിന്നും വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ചാണ്ടി ഉമ്മനും പരാതിയുമായി എത്തിയിരിക്കയാണ്. നേരത്തേ എ ഐ സി സിയുടെ മാധ്യമ വക്താക്കളില്‍ ഒരാളായ ഡോ.ഷമ മുഹമ്മദും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ പരിഗണിക്കണമായിരുന്നു എന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. യൂത്ത് കോണ്‍ഗ്രസ് നേരത്തെ നല്‍കിയ പദവിയില്‍ നിന്നും മാറ്റിനിര്‍ത്തിയതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധ സമരങ്ങളില്‍ തല്ലുകൊള്ളുകയും, ജയിലില്‍പോവുകയും, പരിക്കേല്‍ക്കുകയും ചെയ്ത നിരവധി നേതാക്കളെ പുനഃസംഘടന വേളയില്‍ അവഗണിച്ചത് ശരിയായില്ലെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം.
തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന പ്രഖ്യാപിച്ചത്. ഭാരവാഹികളെ കുത്തിനിറച്ചുള്ള പട്ടിക ആദ്യം തിരിച്ചയച്ച ഹൈക്കമാന്‍ഡ് മറ്റുവഴികളില്ലാത്ത സാഹചര്യത്തില്‍ ജംബോ കമ്മിറ്റിക്ക് അംഗീകാരം നല്‍കുകയായിരുന്നു.