Wednesday, March 11, 2026 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 05.20 PM

നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു

വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു.
kasargod

കാസർകോട് നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ വന്‍ കവര്‍ച്ച . വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു.

നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണമാണ് മോഷ്ടിച്ചത്.

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി. മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തിൽ പതിവ് പൂജകൾക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതിൽ തകർന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകൾ ശേഖരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW