-->
വിചിത്രമെന്ന് തോന്നുന്ന പല രീതികളും പിന്തുടരുന്ന ആളുകളുണ്ട്. ഇത്തരത്തില്‍ ആവശ്യത്തിന് പുരുഷന്മാര്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താക്കന്മാരെ വാടകയ്‌ക്കെടുക്കുന്ന സ്ത്രീകളുടെ ഒരു നാടുണ്ട്. യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ഈ കാര്യം നടക്കുന്നതെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പുകള്‍ വഴിയാണ് സ്ത്രീകള്‍ ഇത്തരത്തില്‍ താത്കാലിക ഭര്‍ത്താക്കന്മാരെ കണ്ടെത്തുന്നത്.
ലാത്വിയയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ 15.5 ശതമാനം കൂടുതലാണെന്നാണ് യൂറോസ്റ്റാറ്റിന്റെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് ഇത്. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഇരട്ടിയാണുള്ളത്. അതിനാല്‍ വീട്ടുജോലികള്‍ ഒറ്റയ്ക്ക് ചെയ് കഷ്ടപ്പെടാന്‍ വയ്യാത്ത സ്ത്രീകളാണ് ഭര്‍ത്താക്കന്മാരെ വാടകയ്‌ക്കെടുക്കുന്നത്. പ്ലംബിംഗ് മരപ്പണി തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന കൊമാന്‍ഡ24 ആണ് ഇതിനായി ഉപയോഗിക്കുന്ന ഒരു ആപ്പ്. റിമോന്‍ട്ഡര്‍ബി.എല്‍വി എന്ന ആപ്പ് സ്ത്രീകള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക് 'ഭര്‍ത്താവി'നെ വാടകയ്‌ക്കെടുക്കാന്‍ സഹായിക്കും.
ഇത്തരം ആപ്പുകള്‍ വഴി എത്തുന്ന 'വാടക ഭര്‍ത്താക്കന്മാര്‍' ഉടന്‍ വരികയും വീട്ടുജോലികള്‍ ചെയ്ത് മടങ്ങുകയും ചെയ്യും.
പുകവലിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും കാരണം പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതാണ് ലാത്വിയയിലെ സ്ത്രീപുരുഷ അനുപാതത്തിലെ ഈ വലിയ വിടവിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലാത്വിയയിലെ പുരുഷന്മാരില്‍ 31 ശതമാനം പേരും പുകവലിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ 10 ശതമാനം പേര്‍ മാത്രമാണ് പുകവലിക്കുന്നത്.