Wednesday, March 11, 2026 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 01.07 PM

2030-ലെ ഏഷ്യൻ ഗെയിംസിന് സജ്ജമായി ഖത്തർ

uploads/news/2025/12/814521/asian-games.gif

ദോഹ: 2030 നവംബർ 4മുതൽ 19വരെ ദോഹയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റുകളെയും ആരാധകരെയും സ്വാഗതം ചെയ്യാൻ മുന്നൊരുക്കവുമായി ഖത്തർ.ദോഹ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഏഷ്യാഡായിരിക്കും 2030-ലെ ഏഷ്യൻ ഗെയിംസ്.അഞ്ച് വർഷം മുമ്പ് 2030-ലെ ഏഷ്യൻ ഗെയിംസിനായി രാജ്യങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ ഖത്തറിന് ബിഡ് ലഭിച്ചത് ലോക കായിക ഭൂപടത്തിൽ ഖത്തറിന്റെ
കണ്ണഞ്ചിപ്പിക്കുന്നവികസനത്തെയും അടിസ്ഥാനസൗകര്യങ്ങളെയും മുൻ നിറുത്തിയാണ്. ഖത്തർ സമർപ്പിച്ച ബിഡ് ഫയലിൽ രാജ്യത്തെ കായിക അടിസ്ഥാന സൗകര്യങ്ങളുടെ 90% സജ്ജമായതായി വ്യക്തമാക്കിയിരുന്നു.

2006 ഡിസംബറിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ഏറ്റവും വലിയ പതിപ്പിന് ആതിഥേയത്വം വഹിച്ചത് മുതൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയിലെ 45 അംഗ രാജ്യങ്ങളിൽ നിന്നുള്ള 10,000-ത്തിലധികം അത്‌ലറ്റുകളെയും ഒഫീഷ്യലുകളെയും സ്വാഗതം ചെയ്തത്, 32 ടീമുകളെ ഉൾപ്പെടുത്തി 2022-ൽ നടന്ന ഫിഫ ലോകകപ്പ് വരെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കായിക പ്രേമികൾക്ക് മുന്നിൽ ഖത്തർ തങ്ങളുടെ കായിക അഭിലാഷങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിച്ചു. ലോക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം ആഗോള വിമാന യാത്രയുടെ കേന്ദ്രമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കായിക ആരാധകരെ രാജ്യംസന്ദർശിക്കാൻ ആകർഷിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിനായി മാത്രം ഖത്തർ 35,000-ത്തിലധികം ഹോട്ടൽ മുറികളാണ് സജീകരിച്ചത്.

ഫിഫ അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, മത്സരങ്ങൾ തത്സമയം കാണുന്ന ലക്ഷക്കണക്കിന് പ്രാദേശിക, ആഗോള സന്ദർശകരാൽ ദോഹ സജീവമാണ്. 2022 ഫിഫ ലോകകപ്പിനായി ഖത്തർ പത്ത് ലക്ഷത്തിലധികം ആരാധകരെ സ്വാഗതം ചെയ്തു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ബോക്സിംഗ്, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, ട്രാക്ക് ആൻഡ് ഫീൽഡ്, നീന്തൽ, ഹാൻഡ്ബോൾ, ടേബിൾ ടെന്നീസ്, ഷൂട്ടിംഗ്, ട്രയാത്ത്ലൺ, ഫുട്ബോൾ എന്നിവയിൽ ദോഹ വിജയകരമായി ലോക ചാമ്പ്യൻഷിപ്പുകൾ നടത്തി. 2027 ൽ ഖത്തർ ഫിബ ലോകകപ്പിന് ആതിഥേയത്വം വഹിക്കും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW