Wednesday, March 11, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 01.40 PM

ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ:'ദേശോത്സവം' ഡിസംബർ 4,5 തീയതികളില്‍ അത്‌ലൻ ക്ലബ് ഹൗസിൽ

uploads/news/2025/12/814140/desholsavam.gif

ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷം 'ദേശോത്സവം 2025' ഡിസംബർ 4, 5 തീയതികളിലായി നടക്കും. സൽവാ റോഡിലുള്ള അത്‌ലൻ ക്ലബ് ഹൗസിൽ സംഘടിപ്പിക്കുന്ന ദേശോത്സവത്തിൽ ഡിസംബർ 4 ന് വൈകിട്ട് 7 മണി മുതൽ 'ഫാമിലി ഫൺ ഫെസ്ടും കിഡീസ് കാർണിവലും' നടക്കും. കുട്ടികൾക്കും വനിതകൾക്കുമായി വിവിധ ഫൺ ഗെയിമുകളും, കാരംസ്, ചെസ്സ്, മൈലാഞ്ചിയിടൽ തുടങ്ങിയ മത്സരങ്ങളും ഫെസ്റ്റിൻ്റെ ഭാഗമായി അരങ്ങേറും.ഡിസംബർ 5 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രധാന ആഘോഷ പരിപാടികൾ ആരംഭിക്കും. ഫ്ളവേഴ്സ് ടോപ് സിംഗേഴ്‌സ് ഫൈനലിലെ നൈറ്റിംഗേൽ ജേതാവ് ഗൗതമി പ്രശാന്ത് മുഖ്യാതിഥിയാകും.

വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. റിയാലിറ്റി ഷോയിലെ ശ്രദ്ധേയരായ ഗൗതമി, ശ്രിയ, മെറിൽ എന്നിവർ ഒരേ വേദിയിൽ അണിനിരക്കുന്ന ടോപ് സിംഗേഴ്‌സ് മെഗാഷോ ലൈവ് സംഗീത വിരുന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നടക്കും.റിഥമിക് മൂവ്‌സ്, ബീറ്റ്‌സ് ഓഫ് ബാഷ്, ടീം വൈബ് ക്രിയേറ്റേഴ്സ് എന്നീ പ്രമുഖ നൃത്ത ഗ്രൂപ്പുകളുടെ ക്ലാസിക്കൽ ഡാൻസ്, ഒപ്പന ഉൾപ്പെടെയുള്ള തനത് കലാപ്രകടനങ്ങളും അരങ്ങേറും. പ്രശസ്ത ഗായകർ അണിനിരക്കുന്ന ഗാനമേളയും കനൽ നാടൻ പാട്ട് സംഘത്തിന്റെ നാടൻപാട്ടും ദേശോത്സവത്തെ വേറിട്ട അനുഭവമാക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിലേക്ക് എല്ലാ കലാസ്വാദകരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW