-->
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാളികക്ക് വലിയ വേദനയുണ്ടാക്കുന്നതായിരുന്നു. ഓര്‍ത്തിരിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളും ഓര്‍മകളും ബാക്കിവെച്ചാണ് ശ്രീനിവാസന്‍ യാത്രയായത്.
ശ്രീനിയുടെ വിജയങ്ങള്‍ക്കെല്ലാം പിന്നിലെ കരുത്തായി ഭാര്യ വിമല എന്നും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ്‌സില്‍ ശ്രീനിവാസന് ലൈഫ് ടൈം അച്ചീവ്‌മെന്റ് നല്‍കി ആദരിച്ചിരുന്നു. മകന്‍ വിനീതിനൊപ്പമെത്തിയ വിമലയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ശ്രീനിവാസനുളള പുരസ്‌കാരം ഏറ്റുവാങ്ങാനായി വിനീതിന്റെ കൈപിടിച്ച് വേദിയിലേക്ക് വരുന്ന വിമലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ അമ്മയെക്കുറിച്ച് വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ശ്രീനിവാസനുളള ഫിലിംഫെയര്‍ അവാര്‍ഡും പിടിച്ച് പുഞ്ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന വിമലയുടെ ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു വിനീതിന്റെ കുറിപ്പ്.
‘ആ വളരെയധികം വിജയിച്ച പുരുഷന്റെ പിന്നില്‍ ഈ സ്ത്രീയുണ്ടായിരുന്നു. എന്നും ഈ സ്ത്രീയുണ്ടായിരുന്നു. അമ്മയ്ക്കുളളതാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ’എന്നാണ് വിനീത് കുറിച്ചത്. പിന്നാലെ സിനിമാ ലോകത്തുനിന്നും നിരവധി പേരാണ് കമന്റുകളുമായെത്തിയത്.