Thursday, March 12, 2026 Last Updated 39 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 02.43 PM

അവിശ്വസനീയമായി തോന്നി; വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌റ്റേജില്‍ കുച്ചിപ്പുടി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ആര്‍ഷ ബൈജു

aarsha-baiju
photo-www.instagram.com/arsha_baiju

വര്‍ഷങ്ങള്‍ക്ക് ശേഷം വേദിയില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി ആര്‍ഷ ബൈജു. ചങ്ങനാശ്ശേയിലെ തൃക്കൊടിത്താനം ആറമല ശിവക്ഷേത്രത്തിലാണ് ആര്‍ഷ കുച്ചിപ്പുടി അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം ചെയ്തപ്പോഴുണ്ടായ അനുഭൂതി അവിശ്വസനീയമായി തോന്നിയെന്ന് ആര്‍ഷ കുറിച്ചു. തന്റെ നൃത്താഭ്യാസം ആരംഭിച്ച ആദ്യ ദിവസത്തെക്കുറിച്ചും ആര്‍ഷ ഓര്‍ത്തെടുത്തു.

‘വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു സ്‌റ്റേജില്‍ കുച്ചിപ്പുടി അവതരിപ്പിച്ചിരിക്കുന്നു. ശരിക്കും അവിശ്വസനീയമായി തോന്നി. സ്‌റ്റേജില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുന്നതിന്റെ അനുഭവം ഞാന്‍ ഏതാണ്ട് മറന്നുപോയിരുന്നു.

എന്റെ കുഞ്ഞുനാളിലെ ആ സായാഹ്നം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നൃത്തം പഠിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് എന്റെ അമ്മ എന്നോട് ചോദിച്ചു. ഉണ്ട് എന്ന് മാത്രം അന്ന് പറഞ്ഞു. ആ ദിവസം തന്നെ ക്ലാസിക്കല്‍ നൃത്തം പഠിക്കാനായി എന്നെ ബുദ്ധനൂര്‍ ഹരിദാസ് സാറിന്റെ അടുത്തേക്ക് കൊണ്ടുപോയി. അതായിരുന്നു ഈ നീണ്ട യാത്രയുടെ തുടക്കം. എന്നെ പഠിപ്പിക്കുകയും വഴി നയിക്കുകയും ചെയ്ത എന്റെ എല്ലാ ഗുരുക്കന്മാരെയും ഞാന്‍ എപ്പോഴും ഓര്‍മിക്കും.

കുച്ചിപ്പുടി എന്നും എന്റെ പ്രിയപ്പെട്ട ക്ലാസിക്കല്‍ കലാരൂപമാണ്. എന്റെ മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്‌നവുമായിരുന്നു ഇത്, ഞാന്‍ സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നത് കാണുക എന്നത്.

എന്റെ ഗുരു ആര്‍എല്‍വി പ്രദീപ് കുമാര്‍ സാറിനും ഗുരു ആര്‍എല്‍വി ശക്തി കുമാര്‍ സാറിനും അവരുടെ മാര്‍ഗനിര്‍ദേശത്തിനും ഈ അവസരത്തിനും നന്ദി അറിയിക്കുന്നു. അടുത്തിടെ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ആറമല ശിവക്ഷേത്രത്തില്‍ അവതരിപ്പിച്ച കുച്ചിപ്പുടിയില്‍ നിന്ന് എടുത്താണ് ഈ വീഡിയോ’ ആര്‍ഷ കുറിച്ചു.

2019 ല്‍ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ അഭിനയരംഗതെത്തത്തുന്നത്. പിന്നീട് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദനുണ്ണി അസ്സോസിയേസ്സ്‌സില്‍ മീനാക്ഷി എന്ന നായിക കഥാപാത്രത്തെയും ാര്‍ഷ ഗംഭീരമാക്കി. തുടരും സിനിമയിലെ കഥാപാത്രവും ആര്‍ഷയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു.

Ads by Google
Wednesday 11 Mar 2026 02.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW