Thursday, March 12, 2026 Last Updated 18 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 03.00 PM

‘‘ആരാധ്യകഥാപാത്രം മോഹന്‍ലാലും, സത്യനങ്കിളിന്റെ മികച്ച ഓണസദ്യയും; ലോക എന്ന മാസ്റ്റർപീസും, അമ്മുവിനെയോര്‍ത്തുള്ള അഭിമാനവും...’’ വിനീത് ശ്രീനിവാസന്‍

ഓണക്കാലം കളറാക്കാന്‍ മലയാള സിനിമയില്‍ നിന്ന് മികച്ച രണ്ടു ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തിയ ഹൃദയപൂര്‍വ്വവും, കല്യാണി പ്രിയദര്‍ശന്റെ സൂപ്പർഹീറോ ചിത്രം ലോകയും. രണ്ടിനും മികച്ച പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്. ഇപ്പോഴിതാ ഈ രണ്ടു സിനിമ​കളെയും പ്രശംസിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
Vineeth Sreenivasan, Hridayapurvam movie, lokah movie
Vineeth Sreenivasan praises hridayapoorvam and lokah movie (Image Source: Instagram)

മലയാളസിനിമയില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓണചിത്രങ്ങളുടെ ഉത്സവമേളവുമായി ഒരു ഓണക്കാലം വരുന്നത്. മോഹന്‍ലാലിന്റെ സിനിമയുള്‍പ്പടെ പലതരം ജോണറുകളിലുള്ള സിനിമകളാണ് തിയേറ്ററുകളില്‍ ഉത്സവതിമിര്‍പ്പ് തീര്‍ക്കുന്നത്. തിയേറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് നിറയുകയാണ്. ഒരേ സമയം വിവിധ ജോണറുകളിലുള്ള സിനിമകളെത്തുന്നു എന്നതു തന്നെതാണ് ഇത്തവണത്തെ ഓണചിത്രങ്ങളുടെ പ്രത്യേകത.
ഒരു സിനിമ സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോയിലെത്തിയ ‘ഹൃദയപൂര്‍വ്വം’മാണ്. കണ്ണു കൊണ്ട് അഭിനയിക്കുന്ന, കണ്ണില്‍ സ്‌നേഹവും പ്രണയവും കളിചിരികളും തെളിയുന്ന മോഹന്‍ലാലിനെ തിരികെത്തരുന്ന കുഞ്ഞുസന്തോഷവുമായി ഹൃദയപൂര്‍വ്വം തിയേറ്ററില്‍ നിന്ന് നടന്നിറങ്ങാം എന്നാണ് പ്രേക്ഷകര്‍ സിനിമ കണ്ട് കുറിക്കുന്നത്.
മറ്റൊരു സിനിമ ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ലോക - ചാപ്റ്റർ വണ്‍: ചന്ദ്ര’യാണ്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’യായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിത്.
ഇപ്പോഴിതാ ഈ രണ്ടു സിനിമകളും കണ്ടതിനു ശേഷമുള്ള തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ‘‘വളരെക്കാലത്തിനു ശേഷം, ഒരേ ദിവസം രണ്ട് മലയാള സിനിമകൾ ഞാൻ തിയേറ്ററുകളിൽ കണ്ടു. ആദ്യത്തേത് ഹൃദയപൂർവ്വം ആയിരുന്നു. കുളിര്‍മ്മയും മനോഹരവുമാണത്, സിനിമയിലുടനീളം നമ്മളെ പുഞ്ചിരിപ്പിക്കുന്ന ആരാധ്യനായ മോഹൻലാല്‍. സംഗീത് പ്രതാപിനെ കാണുന്നത് തന്നെ വളരെ സന്തോഷകരമായിരുന്നു... എന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളിൽ നിന്നുള്ള ഒരു മികച്ച ഓണസദ്യ... സത്യൻ അങ്കിൾ, നിങ്ങളുടെ എക്കാലത്തെയും ആരാധകൻ...
രണ്ടാമത്തെത് ലോക ആണ്, അത് ഒരു തികഞ്ഞ മാസ്റ്റർപീസ് ആണ്... ഇത് പുതുമ നിറഞ്ഞതാണ്, വളരെ രസകരമാണ്, കൂടാതെ വളരെ പ്രചോദനാത്മകവുമാണ്... ഡൊമിനിക് അരുൺ, നിങ്ങളുടെ കഠിനാധ്വാനം ഓരോ ഷോട്ടിലും പ്രകടമാണ്. ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്... അമ്മു (കല്യാണി പ്രിയദർശൻ) നിന്നെയോർത്ത് എനിക്ക് അതിയായ അഭിമാനമുണ്ട്...കുട്ടി ചന്ദ്രയോട് പ്രത്യേക പരാമർശം, എന്തൊരു കഴിവ്...എന്തൊരു കണ്ടെത്തൽ... ഞാൻ കൂടി ഭാഗമായിരിക്കുന്ന ​ഫ്രട്ടേണിറ്റിയില്‍ അഭിമാനിക്കുന്നു... ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങൾ ഒരു പ്രധാന ശക്തിയാണ്... ഈ സിനിമയിൽ വിശ്വസിച്ചതിന് വിശ്വസിച്ചതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ...ജെയ്ക്ക്സ് ബിജോയ്, ചമൻ ചാക്കോ, ഈ സിനിമയുടെ ഭാഗമായ എല്ലാ ടെക്നീഷ്യന്മാര്‍ക്കും... ടേക്ക് എ ബോ...’’ എന്നാണ് വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പോസ്റ്റര്‍ പങ്കിട്ട് കുറിച്ചിരിക്കുന്നത്.

Ads by Google
Friday 29 Aug 2025 03.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW