Thursday, March 12, 2026 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.44 AM

‘‘എന്നിട്ട് വേണം അവൻ ചെന്ന് എല്ലാവരോടും കഥ പറയാൻ; ത്രില്ലറിന്റെ കഥ പറയുന്നത് ആലോചിച്ചു നോക്കിയേ...’’ ‘കര’ത്തില്‍ ധ്യാന്‍ ഇല്ലാത്തത് എന്തെന്ന് വിനീത് ശ്രീനിവാസന്‍

പതിവായിട്ടുള്ള ജോണറില്‍ നിന്ന് മാറി ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ‘കര’മാണ് വിനീതിന്റെ സംവിധാനത്തില്‍ ഇറങ്ങാനിരിക്കുന്ന സിനിമ. ഇപ്പോഴിതാ ഈ സിനിമയില്‍ എന്തുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ ഇല്ലെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.
Vineeth Sreenivasan, Karam movie, Dhyan Sreenivasan
Vineeth Sreenivasan about Dhyan and karam movie (Image Source: Youtube)

ഫീല്‍ഗുഡ് ഫാമിലി ക്യാമ്പസ് സൗഹൃദ ചിത്രങ്ങളെടുത്ത് മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ അഭിനേതാവ് കൂടിയാണ് വിനീത് ശ്രീനിവാസന്‍. വിനീതിന്റെ ചിത്രങ്ങള്‍ക്ക് എന്നും വലിയ നിരയിലുള്ള പ്രേക്ഷകര്‍ തന്നെയുണ്ട്. ഹിറ്റ് ലിസ്റ്റില്‍ കയറിക്കൂടുന്ന ചിത്രങ്ങളാണ് വിനീത് ചെയ്യുക എന്നത് പ്രേക്ഷകര്‍ക്ക് വിശ്വാസമുള്ള കാര്യം കൂടിയാണ്. അതു​കൊണ്ടു തന്നെ വിനീത് തന്റെ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
‘കരം’ എന്ന തന്റെ പുതിയ സിനിമ വിനീത് അടുത്തിടെയാണ് അനൗണ്‍സ് ചെയ്തത്. ഒരുപാട് കാലങ്ങളായി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന 'തിര' സംവിധായകൻ, ഒരിക്കല്‍ ഉപേക്ഷിച്ച ത്രില്ലർ ജോണറിലേക്ക് നോബിള്‍ ബാബു തോമസ് നായകനായ ചിത്രത്തിലൂടെ വീണ്ടും സംവിധായക കുപ്പായമണിയുകയാണ്. തന്റെ പതിവുകള്‍ക്ക് വിപരീതമായി, ഒരു ഔപചാരിക പ്രഖ്യാപനം പോലുമിലല്ലാതെയാണ് വിനീത് കരത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. സ്ഥിരം വിനീത് ചിത്രങ്ങളിലെ മുഖങ്ങളൊന്നും ഇതിലില്ല എന്നുള്ളതും ഒരു പ്രത്യേകതയാണ്. ആ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിനീതിപ്പോള്‍.
ഇപ്പോഴിതാ ‘കര’ത്തിന്റെ പ്രെമോഷന്‍ അഭിമുഖങ്ങളിലൊന്നില്‍ ഈ സിനിമയില്‍ എന്ത് കൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കാതിരുന്നത് എന്നുള്ളതിന് രസകരമായി മറുപടി നല്‍കുകയാണ് വിനീത്. രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. ‘‘ഒരു ത്രില്ലർ സിനിമയില്‍ അവനെ കാസ്റ്റ് ചെയ്യുമ്പോള്‍, ഇനി ഒരുപാട് ആലോചിക്കേണ്ടി വരും. ‘ഇതിലോ? എന്നിട്ട് വേണം അവൻ ചെന്ന് കഥ പറയാൻ എല്ലാവരോടും. ത്രില്ലറിന്റെ കഥയൊക്കെ പറഞ്ഞാല്‍... ആലോചിച്ചു നോക്കിയേ...’’ നര്‍മ്മം കലര്‍ത്തി വിനീത് പറഞ്ഞു. അതുകേട്ടിട്ട്, രേഖ മേനോൻ, ‘വർഷങ്ങള്‍ക്ക് ശേഷം’ പ്രൊമോഷൻ പരിപാടികള്‍ക്കും, അഭിമുഖങ്ങള്‍ക്കും ഇടയില്‍ സിനിമയുടെ ഏതാണ്ട് മുഴുവൻ കഥയും എല്ലാവരെയും പറഞ്ഞു കേള്‍പ്പിച്ച ധ്യാനിനെ കുറിച്ചും പറഞ്ഞു. ‘‘ ഈ സിനിമയില്‍ ധ്യാനിന് ചെയ്യാൻ പറ്റുന്ന റോളൊന്നും ഉണ്ടായിരുന്നില്ല...’’ വിനീത് പറഞ്ഞു.

അതോടൊപ്പം, താൻ സ്ഥിരം രീതിയില്‍ നിന്ന് മാറിയൊരു സിനിമ ചെയ്യാൻ പോകുന്ന കാര്യം പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവും തന്റെ അച്ഛനുമായ ശ്രീനിവാസനോട് ഇക്കാര്യം അവതരിപ്പിച്ചതിനെക്കുറിച്ചും വിനീത് ശ്രീനിവാസൻ പങ്കുവച്ചു. ‘‘ഞാനും നോബിളും ഒരുമിച്ച്‌ പോയിട്ടാണ് അച്ഛന്റെ അടുത്ത ഇത് അവതരിപ്പിക്കുന്നത്... ഞങ്ങള്‍ രണ്ടു പേരും കൂടി ഇങ്ങനെ ഒരു സംഗതി ചെയ്യുന്നുണ്ടെന്ന്. നോബിളിനെ അച്ഛന് സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ അറിയാം. അപ്പോള്‍ അച്ഛൻ അവനെ കെട്ടിപിടിച്ച്‌, ഒന്ന് അനുഗ്രഹിച്ചിട്ടൊക്കെ വിട്ടു...’’ വിനീത് പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. നായകനായ നോബിള്‍ ബാബു തോമസ് തന്നെയാണ് കഥയും, തിരക്കഥയും എഴുതുന്നത്. ഒപ്പം മനോജ് കെ ജയൻ, ബാബുരാജ്, കലാഭവൻ ഷാജോണ്‍, ഷബീർ കല്ലറക്കല്‍, സായാജി ഷിൻഡെ, ജോണി ആന്റണി, ശ്വേത മേനോൻ, തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പം ചില വിദേശ നടീനടന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കുന്ന കരത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോമോൻ ടി ജോണ്‍ ആണ്.

വിനീത് ശ്രീനിവാസന്റെ കഴിഞ്ഞ ചിത്രമായ ‘വർഷങ്ങള്‍ക്ക് ശേഷം’ വിജയമായിരുന്നുവെങ്കിലും, ഒ.ടി.ടി. പ്രേക്ഷകരില്‍ നിന്ന് ഒരുപാട് വിമർശനങ്ങള്‍ കേട്ടിരുന്നു. ഈ സിനിമ അത് തിരുത്തിക്കുറിക്കുമെന്ന് വിശ്വസിക്കാം.

Ads by Google
Tuesday 23 Sep 2025 08.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW