-->
ജീവിത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണ് വിവാഹം. എന്നാല്‍ ഒരു വിവാഹം കഴിച്ച് പൊല്ലാപ്പിലായിരിക്കുകയാണ് ചൈനയിലെ ഹ്യൂനാന്‍ പ്രവിശ്യയിലെ 40കാരന്‍ ഹുവാങ് സോങ്‌ചെങ്ങിന്‍. വെറും നാല് മണിക്കൂര്‍ മാത്രം പരിചയമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത ഹുവാങ്ങിന് നഷ്ടമായത് 34,000(ഏകദേശം 31 ലക്ഷം രൂപ) യുഎസ് ഡോളറാണ്.
വിവാഹദല്ലാള്‍മാര്‍ വഴിയാണ് ഇദ്ദേഹം യുവതിയെ കണ്ടുമുട്ടിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് മണിക്കൂര്‍ നേരത്തെ ഡേറ്റിനൊടുവില്‍ അന്നേ ദിവസംതന്നെ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹമെന്ന് പിന്നീട് ഇതേക്കുറിച്ച് ഹുവാങ് പറഞ്ഞു. തന്റെ സമ്പാദ്യം മുഴുവന്‍ പല ആവശ്യങ്ങള്‍ക്കായി യുവതി ചെലവഴിച്ചതായും ഇദ്ദേഹം ആരോപിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ബ്യൂട്ടി സലൂണിലെ ജീവനക്കാരിയാണ് യുവതി. 'ഒമ്പത് വിവാഹദല്ലാള്‍മാര്‍ എനിക്കായി ഇതേ സ്ത്രീയെ നിര്‍ദേശിച്ചു. അങ്ങനെ യുവതിയുടെ നിര്‍ബന്ധപ്രകാരം അന്നേ ദിവസം വൈകീട്ട് അഞ്ചിന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വെറും രണ്ട് ദിവസംമാത്രമേ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചുള്ളൂ. 4 നാട് പണം സമ്പാദിക്കാനായി ഗ്വാങ്‌ഡോങ് പ്രവിശ്യയിലേക്ക് പോകണമെന്ന് ആവര്‍ ആവശ്യപ്പെട്ടു. പല കള്ളങ്ങള്‍ പറഞ്ഞ് പണം ചോദിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ കണ്ടുമുട്ടി ഒരുമാസം കഴിയുന്നതിന് മുന്‍പ് യുവതി പണമെല്ലാം ചിലവഴിച്ചിരുന്നു. യുവാവ് വ്യക്തമാക്കി.