-->
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം സ്‌കൂള്‍ കാലഘട്ടം തന്നെയാണ്. സ്‌കൂള്‍കാലഘട്ടത്തിലെ തമാശകള്‍ ജീവിതത്തില്‍ എപ്പോഴും നല്ല ഓര്‍മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഇപ്പോള്‍ ഒരു കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവന്ന ലഞ്ച് ബോക്‌സിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാധാരണ ലഞ്ച് ബോക്‌സില്‍ നിന്ന് വ്യത്യസ്തമായി ആപ്പിളിന്റെ ഐഫോണ്‍ ബോക്‌സിലാണ് അവന്‍ തന്റെ ഭക്ഷണം കൊണ്ടു വന്നത്.
ഒരു ആപ്പിള്‍ ഐഫോണ്‍ ബോക്‌സുമായി കുട്ടി ക്ലാസിലേക്ക് കടന്നു വരുന്നു. കണ്ടു നിന്ന ടീച്ചര്‍ ബോക്‌സില്‍ എന്താണെന്ന് കുട്ടിയോട് ചോദിക്കുന്നു. ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു 'മാഡം, ഉച്ചഭക്ഷണം.' പിന്നാലെ കുട്ടി അധ്യാപികയുടെ മുന്നില്‍ വച്ച് തന്നെ തന്റെ ഐ ഫോണ്‍ ലഞ്ച് ബോക്‌സ് തുറക്കുന്നതും വീഡിയോയില്‍ കാണാം. അതിനുള്ളില്‍ ഐഫോണിന് പകരം, പേപ്പറുകള്‍ കൊണ്ട് പൊതിഞ്ഞ പറാത്തകളാണ് ഉണ്ടായിരുന്നത്. ഇത് ക്ലാസ് റൂമില്‍ ഒന്നടങ്കം ചിരി പരത്തുകയായിരുന്നു.
ആരാണ് ഇത്തരത്തില്‍ ഉച്ചഭക്ഷണം പൊതിഞ്ഞതെന്ന് ടീച്ചര്‍ വിദ്യാര്‍ത്ഥിയോട് ആരാഞ്ഞു. 'ഞാന്‍ തന്നെ പൊതിഞ്ഞതാണ്' എന്നവന്‍ മറുപടി നല്‍കി. ഒരു ആപ്പിള്‍ ഫോണിന്റെ അണ്‍ബോക്‌സിങ് വീഡിയോയ്ക്ക് പകരം തമാശ നിറഞ്ഞ ടിഫിന്‍ അണ്‍ബോക്‌സിംഗ് വീഡിയോ ആയി മാറി. വീഡിയോ വൈറലായതോടെ 1.5 ലക്ഷം രൂപയുടെ പറാത്താ ലഞ്ച് ബോക്‌സ് എന്നാണ് പലരും കമന്റ് ചെയ്തിരിയ്ക്കുന്നത്.
Achar Lana bhul gya Earbuds mai 😂😂😂😂 pic.twitter.com/LS6xEM3R0L— Harry (@hariom5sharma) November 25, 2025