-->
ഗായികയും അഭിനേത്രിയുമായ അഭിരാമി സുരേഷ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരം പങ്കിടാറുണ്ട്. അഭിനയത്തിലൂടെയാണ് അഭിരാമി തന്റെ കരിയര്‍ തുടങ്ങുന്നത്. ഹലോ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
അമൃതയുടെ മകള്‍ പാപ്പുവെന്ന അവന്തികയ്ക്ക് എന്നും പിന്തുണയും സ്‌നേഹവുമായി അഭിരാമി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. ഹേയ് മൈ തങ്കപ്പൂവേ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഭിരാമി കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
ചേച്ചി അമൃതക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കും അഭിരാമി മറുപടി കൊടുക്കാറുണ്ട്. അഭിരാമിയുടെ ഈ രീതിക്ക് അഭിനന്ദനം ലഭിക്കാറുമുണ്ട്. എന്തായാലും ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ബിസിനസ് രംഗത്തും സജീവമാണ് അഭിരാമി. ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസുമാണ് അഭിരാമിയ്ക്കുള്ളത്.