Wednesday, March 11, 2026 Last Updated 26 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 10.39 AM

വേര്‍പിരിഞ്ഞു പോയവര്‍ക്ക് വേണ്ടിയെങ്കിലും നല്ലതായി ജീവിച്ച് കാണിക്കണം; വീഡിയോ പങ്കുവെച്ച് അഭിരാമി സുരേഷ്

abhirami-suresh
photo-www.instagram.com/ebbietoot/

കര്‍ക്കടക വാവുമായി ബന്ധപ്പെട്ട് പിതാവിന് വേണ്ടിയുളള കര്‍മങ്ങള്‍ ചെയ്യാന്‍ എത്തിയതിന്റെ വീഡിയോ പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. അപ്രതീക്ഷിതമായ വേര്‍പാടുകളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് ശക്തി പകരുന്നതാണ് വീഡിയോ. സഹോദരി അമൃതയും ബലി തര്‍പ്പണത്തിന് എത്തിയിരുന്നു.

ഒട്ടും സഹിക്കാന്‍ പറ്റാത്ത വേദനകളും വേര്‍പാടുകളും സഹിച്ച് മുന്നോട്ട് പോകേണ്ടതാണ് നമ്മുടെ ജീവിതമെന്ന് അഭിരാമി പറഞ്ഞു. പല അപ്രതീക്ഷിതമായ വേദനകളും വേര്‍പാടുകളും ഉണ്ടാകും. പക്ഷേ നമുക്ക് മുന്നോട്ട് പോയെ പറ്റൂ. നമ്മെ വേര്‍പിരിഞ്ഞു പോയവര്‍ക്ക് വേണ്ടിയെങ്കിലും നല്ലതായി ജീവിച്ചു കാണിക്കണം. വേദനകളും വേര്‍പാടുകളും സഹിക്കുന്ന എല്ലാവര്‍ക്കും അത് നേരിടാന്‍ ശക്തി ഉണ്ടാകട്ടെ അഭിരാമി പറഞ്ഞു.

അഭിരാമിയുടെ പിതാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പോയിരുന്ന എട്ടുകാട് കളരിക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് പിതാവിന്റെ ബലിതര്‍പ്പണത്തിന് അഭിരാമിയും സഹോദരിയും എത്തിയത്. അച്ഛന്‍ വളരെ വേഗം തങ്ങളെ വിട്ടുപോയത് ഹൃദയഭേദകമാണെന്ന് അഭിരാമി കുറിച്ചു. അദ്ദേഹം ഒരിക്കല്‍ വളരെ ഭക്തിയോടെ ചെയ്തിരുന്നത് ഇപ്പോള്‍ ഞങ്ങള്‍ തുടരുന്നു എന്നും അഭിരാമി പറഞ്ഞു. ഇത് സഹതാപത്തിനു വേണ്ടിയല്ല വേദനയിലും പുഞ്ചിരിക്കുന്നത് ഒരുതരം ശാന്തമായ ശക്തിയാണെന്ന ഓര്‍മപ്പെടുത്തലാണ്.

നമ്മുടെ പൂര്‍വികര്‍ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ തകര്‍ന്നു പോകുന്നത് കാണാനല്ല, മറിച്ച് അവരുടെ അനുഗ്രഹങ്ങളാല്‍ നമ്മെ ഉയര്‍ത്താനാണ്. ഇന്നേ ദിവസം അഘാത ദു:ഖത്തിലായിരിക്കുന്ന എല്ലാവരോടും സ്‌നേഹവും പിന്തുണയും അറിയിക്കുന്നു. അഭിരാമി കുറിച്ചു.

വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അഭിരാമിയുടെ വാക്കുകള്‍ സത്യമാണ് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ തീരുമാനങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നും ഒരാള്‍ അഭിപ്രായപ്പെട്ടു.

Ads by Google
Saturday 26 Jul 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW