Wednesday, March 11, 2026 Last Updated 48 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 02.31 PM

ക്നാനായ സംഗമം 2025: ദോഹയുടെ മനംനിറച്ച് മാര്‍ഗംകളി

uploads/news/2025/11/813106/margam-kali-news.jpg

ദോഹ:ഖത്തറിലെ ക്നാനായ സമൂദായത്തിന് ആവേശവും ഉണർവും പകർന്ന ക്നാനായ സംഗമത്തിൽ മെഗാമാർഗംകളി ചുവടുകളാൽ നിറഞ്ഞു.
കളിയാശാൻ കൈമണി കൊട്ടി വായ്ത്താരി ചൊല്ലി പദംപാടിയപ്പോൾ വൃത്താകൃതിയിൽ അണിനിരന്ന 42 ഓളം പെൺകുട്ടികൾ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിച്ചമാര്‍ഗംകളി കാണികളിൽ ആവേശം നിറച്ചു.ഒൻപതാം ക്ലാസ് മുതൽ
പ്ലസ് ടു വരെയുള്ള പെൺകുട്ടികൾ പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയുമണിഞ്ഞ്കാതില്‍ തോടയുമിട്ട് ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച മെഗാമാർഗ്ഗംകളി സാംസ്കാരിക പൈതൃകത്തിൻ്റെയും,വിശ്വാസത്തിന്റെയും, കൂട്ടായ്മയുടെയുംപ്രതിഫലനമായി.
ഈന്തപ്പന വലിപ്പമുള്ള കൈത്താളങ്ങളലല്ലതല്ലിയ മാർഗ്ഗംകളി കാണികളുടെ മനം കവര്‍ന്നു. ക്‌നാനായക്കാരുടെ തനതുകലയായ മാര്‍ഗ്ഗംകളിപ്രോത്സാഹിപ്പിക്കാനും സമുദായത്തിലെ പുതിയ തലമുറക്ക് മാര്‍ഗ്ഗംകളി പരിശീലനത്തിന് പ്രചോദനമേകുന്നതുമായി ദോഹയിൽ നടന്ന ഖത്തർക്നാനായ സംഗമം.ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാന നൃത്തരൂപമായ മാര്‍ഗ്ഗംകളിക്ക്കലോത്സവങ്ങളിൽ വിധികർത്താവും മാർഗംകളി ആശാനുമായ ബിജു ജെയിംസ് കടുത്തുരുത്തിയാണ്പരിശീലനം നൽകിയത്.

കേരളത്തിലെ പുരാതന ക്രൈസ്തവ വിഭാഗമായ ക്നാനായ സമുദായ അംഗങ്ങൾ( കത്തോലിക്ക& യാക്കോബായ) സംയുക്തമായി നടത്തിയ പ്രഥമ ക്നാനായ സംഗമത്തിൽ ആൺകുട്ടികളുടെ സംഘംഅവതരിപ്പിച്ച മെഗാ പരിചമുട്ടുകളിയും കാഴ്ചയുടെ മേളമായിരുന്നു.അമ്പതോളം വരുന്ന കുട്ടികൾ
ഓരോ ചുവടിലും ആവേശം നിറച്ച പരിചമുട്ട്കളിക്ക്ശ്രീജമാത്യൂസാണ്പരിശീലനം നൽകിയത്.കാണികളെ ഓരോ നിമിഷവും ഉദ്വേഗത്തിലാഴ്ത്തിയ
പരിചമുട്ടുകളിയിലും ക്രൈസ്തവ സംഘനൃത്തമായ മാർഗ്ഗംകളിയിലും പങ്കെടുത്ത കുട്ടികളുടെ ആവേശവും ആത്മവിശ്വാസവും അർപ്പണബോധവും കാണികളുടെ കരഘോഷം നേടി. ആയിരത്തിൽപരം ആളുകൾ പങ്കെടുത്ത ക്നാനായ സംഗമത്തിന്റെ ഔദ്യോഗിക ചടങ്ങിൽ സെന്റ്പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദർ അജു കെ തോമസ് കരിമ്പന്നൂർ അധ്യക്ഷത വഹിച്ചു.തനിമയും പാരമ്പര്യങ്ങളും സംരക്ഷിച്ച് തലമുറകളിലേക്ക് പകർന്നു നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന്ഫാദർ അജു കെ തോമസ് കരിമ്പന്നൂർപറഞ്ഞു.

ഐ സി സി പ്രസിഡന്റ്എ. പി മണികണ്ഠൻ സംഗമം ഉത്ഘാടനംചെയ്തു.ഐ സി ബി എഫ്പ്രസിഡന്റ് ഷാനവാസ്‌ ബാവ മുഖ്യസന്ദേശം നൽകി.
കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഇൻകാസ്ജനറൽ സെക്രട്ടറി കെ വി ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അബിൻ പയനാട്ട്, ജിജോയ് ജോർജ്, സൂരജ് തോമസ്, ജേക്കബ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW