Thursday, March 12, 2026 Last Updated 28 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 01.48 PM

‘കണ്ണുള്ള​പ്പോള്‍ അതിന്റെ വിലയറിയില്ല, അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ...’അമ്മ പോയിട്ട് 12 വര്‍ഷങ്ങളായെന്ന് കുറിച്ച് വീണ നായര്‍

ബിഗ്സ്ക്രീന്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമായ വീണ നായര്‍ ഇപ്പോഴിതാ തന്റെ അമ്മ വേര്‍പെട്ട് പോയിട്ട് 12 വര്‍ഷമായെന്ന് കുറിക്കുകയാണ്.
Veena Nair, Veena Nair about loss of her mother
Veena Nair about her loss of her mother (Image Source: Instagram)

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ താരമാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ ബിഗ് ബോസിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ആർജെ അമാൻ എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷ് ഭൈമിയുമായുള്ള താരത്തിന്റെ വിവാഹവും പിന്നീടുണ്ടായ വിവാഹമോചനവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. അതിനു ശേഷം അമാന്‍ വിവാഹം ചെയ്തതും വീണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തതാണ്.
ഇപ്പോഴിതാ തന്റെ അമ്മയുടെ വേര്‍പാടിന്റെ സങ്കടം പങ്കിടുകയാണ് വീണ നായര്‍. അമ്മ പോയിട്ട് 12 വര്‍ഷങ്ങളായെന്നും കണ്ണുളളപ്പോള്‍ അതിന്റെ വിലയറിയില്ലെന്നും അമ്മയുള്ള കാലത്തോളമാണ് മക്കള്‍ സുരക്ഷിതരെന്നും കുറിക്കുകയാണ് വീണ.
‘‘അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 12 വർഷങ്ങൾ... കണ്ണുള്ളപ്പം അതിന്റെ വില നമ്മൾ അറിയില്ല. അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ. അവരോളം ഒന്നുമില്ല 12 വര്‍ഷം ആയി... അമ്മയും അച്ഛനും ഇല്ലാത്തത്തിന്റെ വിഷമം ഓരോ സെക്കന്റിലും ഞാൻ അറിയുന്നു. ഏതോ ഒരു മനോഹരമായ ലോകത്ത് വളരെ സന്തോഷവതിയായി അമ്മയും കൂടെ അച്ഛനും ഉണ്ട് എന്ന് വിശ്വസിക്കുന്നു... നിങ്ങളുടെ അനുഗ്രഹം എന്നും എനിക്കുണ്ട്. അത് കൊണ്ട് മാത്രമേ ജീവിതം കൈവിട്ടു പോയിടത്തു നിന്നും ഒന്നെന്നു തുടങ്ങി ഇപ്പം ഇങ്ങനെ സന്തോഷമായി ജീവിക്കാൻ സാധിക്കുന്നത്. ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ലതികമ്മയുടെ മകളായി ജനിക്കണം. ഒരുപാട് ഞാനും എന്റെ ചേട്ടനും അമ്മയെയും അച്ഛനേം മിസ് ചെയുന്നു...’’ എന്നാണ് വീണ നായര്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് വീണയുടെ ​വരികള്‍ വളരെ ശരിയാണെന്ന് കമന്റുകളിലൂടെ കുറിക്കുന്നത്.

Ads by Google
Thursday 27 Nov 2025 01.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW