Thursday, March 12, 2026 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Nov 2025 12.15 PM

ചേര്‍ത്തല ഐഷ തിരോധാനക്കേസ് ; സെബാസ്റ്റ്യന്‍ മൃതദേഹം കഷണങ്ങളാക്കി ആഫ്രിക്കന്‍ മുഷികള്‍ക്ക് കൊടുത്തോ?

uploads/news/2025/11/813091/sebastian.jpg

ചേര്‍ത്തല: നിഗൂഡത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ചേര്‍ത്തലയിലെ പഞ്ചായത്ത് ജീവനക്കാരി ഐഷ കൊല്ലപ്പെട്ട കേസില്‍ പോലീസ് കാടുപിടിച്ചുകിടന്ന കുളം വറ്റിച്ചു മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിന്റെ വടക്കുവശത്ത് കാടുപിടിച്ചു കിടക്കുന്ന കുളം മണ്ണുമാന്തി യന്ത്രം ഉപയോഗിക്ക്‌ചെളി കോരി പരിശോധിച്ചിരുന്നു. എന്നാല്‍ കുളത്തില്‍ സെബാസ്റ്റിയന്‍ ആഫ്രിക്കന്‍ മുഷി അടക്കമുള്ള മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്നതായി കണ്ടെത്തി.

മൃതദേഹ അവശിഷ്ടങ്ങള്‍ കത്തിച്ചതിനൊപ്പം മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി കൊടുത്തിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഐഷ കൊലപാതകത്തിന് പുറമേ ബിന്ദു പത്മനാഭന്‍, ജെയ്‌നമ്മ എന്നിവരുടെ കൊലപാതകക്കേസുകളിലും ക്രൈംബ്രാഞ്ച് കുളങ്ങള്‍ പരിശോധന നടത്തിയിരുന്നു. വീടിന് സമീപത്തെ മറ്റു കുളങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലും വീടിനു വടക്കുവശത്തുള്ള കുളംപരിശോധിച്ചിരുന്നില്ല. ജെയ്‌നമ്മ, ബിന്ദു പത്മനാഭന്‍, ഐഷ കൊലപാതക കേസുകളില്‍ സെബാസ്റ്റ്യന്‍ റിമാന്റില്‍ കഴിയുകയാണ്.

ഐഷ കേസില്‍ കഴിഞ്ഞ മാസമാണ് സെബാസ്റ്റിയനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 2012 മെയ് 12 നാണ് ഐഷയെ കാണാതാകുന്നത്. മൂന്ന് മാസം മുമ്പ് ഇതിന്റെ പുനര്‍ അന്വേഷണത്തിലാണ് ഐഷയേയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകങ്ങളെന്നാണ് പോലീസ് പറയുന്നത്. കേസ് അന്വേഷിക്കുന്ന ചേര്‍ത്തല സ്‌റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുളം വറ്റിച്ച് ചെളി കോരി പരിശോധന നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW