Friday, March 13, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Nov 2025 08.27 AM

റെയില്‍ പാളത്തില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസ പ്രകടനം: സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

man, railway, track

ലൈക്കും ഷെയറും കിട്ടാനും ശ്രദ്ധിക്കപ്പെടാനും വേണ്ടി ജീവന്‍ തന്നെ അപകടത്തിലാക്കുന്ന പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. നദിക്ക് മുകളിലൂടെ പോകുന്ന ഒരു റെയില്‍വേ ട്രാക്കില്‍ അത്യന്തം അപകടകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

എത്രമാത്രം അപകടകരമായ കാര്യമാണ് യുവാവ് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഇപ്പോള്‍ ഉയരുന്നത്. ഒരു റെയില്‍വേ പാലത്തിന്റെ മെറ്റല്‍ ഫ്രെയിമില്‍ നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കാണുന്നത്. ഇത് എത്ര ഉയരത്തിലാണെന്നതും വീഡിയോയില്‍ കാണാം. കൂടാതെ നദിയും താഴെയായി കാണാം. ഇയാള്‍ ഇവിടെ രണ്ട് കൈകള്‍ കൊണ്ടും ബാലന്‍സ് ചെയ്തുകൊണ്ട് തൂങ്ങി നില്‍ക്കുന്നതാണ് പിന്നീട് കാണുന്നത്. അതിന് മുമ്പായി താഴെ നദിയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം.

അപ്പുകള്‍ എടുക്കുന്നതാണ് പിന്നെ കാണുന്നത്. അതേസമയം, അതുവഴി രണ്ടാളുകള്‍ നടന്നുവരുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ യുവാവിന്റെ ധൈര്യവും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ അയാളെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, അതേസമയം തന്നെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രകടനം നടത്തിയതിന് യുവാവിനെ വിമര്‍ശിച്ചവരും ഉണ്ട്. യുവാവ് ഇത്തരത്തിലുള്ള സാഹസിക പ്രവൃത്തികള്‍ നിരന്തരം ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്നയാളാണ് എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ നിന്നും മനസിലാവുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW