Wednesday, March 11, 2026 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Nov 2025 11.07 AM

ധര്‍മ്മേന്ദ്ര ജിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നു; ശ്രേയ ഘോഷാല്‍

shreya-ghoshal-
photo-www.instagram.com/shreyaghoshal/

ഇതിഹാസതാരം ധര്‍മേന്ദ്രയെ അനുസ്മരിച്ച് ഗായിക ശ്രേയ ഘോഷാല്‍. ധര്‍മേന്ദ്രയ്‌ക്കൊപ്പമുളള പഴയകാല ചിത്രത്തിനൊപ്പമായിരുന്നു ശ്രേയയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമായിരുന്നുവെന്നും ഡിയോള്‍ കുടുംബത്തിന് ഈ ദു:ഖം നേരിടാനാകട്ടെയെന്നും ശ്രേയ കുറിച്ചു.

‘ധര്‍മ്മേന്ദ്ര ജിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നു. ഒരു യുഗത്തെ നിര്‍വചിച്ച ഇതിഹാസതാരം. അദ്ദേഹത്തിന്റെ അഭിനയ സപര്യ ഇനിയും ഒട്ടേറെ കലാകാരന്മാരുടെയും പ്രേക്ഷകരുടെയും തലമുറകളെ പ്രചോദിപ്പിക്കും. ഡിയോള്‍ കുടുംബത്തിനും അദ്ദേഹം ജീവിതത്തില്‍ സ്പര്‍ശിച്ച എല്ലാവര്‍ക്കും അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി ’ശ്രേയ കുറിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു ധര്‍മേന്ദ്രയുടെ മരണം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒക്‌ടോബര്‍ അവസാനം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന ഡിസംബര്‍ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW