Sunday, March 15, 2026 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 01.08 PM

' ഭക്ഷണം കഴിക്കുന്നതിനിടെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് വരും, ഞങ്ങള്‍ക്കും ജീവിതമുണ്ടെന്ന് മനസ്സിലാക്കാന്‍ പലരും ശ്രമിക്കാറില്ല' ; എ. ആര്‍ റഹ്മാന്‍

his, life

ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസമാണ് എ. ആര്‍ റഹ്മാന്‍. സ്വകാര്യത ഇഷ്ടപ്പെടുന്ന താന്‍ വളരെ കുറച്ചുമാത്രമാണ് പൊതുയിടങ്ങളില്‍ പോകാറുളളതെന്നും അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ആരാധകരെ നേരിടാന്‍ വളരെയധികം സ്വയം സജ്ജമാകാറുണ്ടെന്നും പറയുകയാണ് എ.ആര്‍ റഹ്മാന്‍.

നിഖില്‍ കാമത്തുമായുളള പോഡ്കാസ്റ്റിനിടെയാണ് റഹ്മാന്‍ ഇതേക്കുറിച്ച് പങ്കുവച്ചത്. വളരെ അപൂര്‍വമയാണ് താന്‍ വീടിനുപുറത്തിറങ്ങാറുളളത്. അങ്ങനെ ഇറങ്ങിയാല്‍ത്തന്നെ സെല്‍ഫി ചോദിച്ചുവരുന്ന ആരാധകരെ നേരിടാന്‍ സജ്ജനാകുമെന്നും അദ്ദേഹം പറയുന്നു. ചെന്നൈയില്‍ വിവാഹത്തിനും മറ്റുംപോകുമ്പോള്‍ ഭക്ഷണംപോലും കഴിക്കാനാകാത്ത വിധം ആരാധകര്‍ സെല്‍ഫി ചോദിച്ചെത്താറുണ്ടെന്നും റഹ്മാന്‍ പറയുന്നുണ്ട്.

' വിവാഹത്തിനൊക്കെ പോയി ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് അടുത്തേക്കുവരും. ഞാന്‍ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞാല്‍, പക്ഷേ ഞങ്ങള്‍ പോവാന്‍ നില്‍ക്കുകയാണ്, ഇപ്പോള്‍ പോവണം എന്നൊക്കെ പറയും''- റഹ്്മാന്‍ പറയുന്നു.

തങ്ങള്‍ക്കും ജീവിതമുണ്ടെന്നും ഭക്ഷണം കഴിക്കുകയായിരിക്കും എന്നൊക്കെ മനസ്സിലാക്കാന്‍ പലരും ശ്രമിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അയാള്‍ ഭക്ഷണം കഴിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കില്ല. അതുകൊണ്ട് ഞാന്‍ വിവാഹങ്ങള്‍ക്ക് പോയാല്‍ ഭക്ഷണം കഴിക്കാറില്ല. പോയി, അവരെ ആശംസിച്ച് വരും- റഹ്മാന്‍ പറയുന്നു.

ഇതുപോലെ ഹോളിവുഡില്‍ നടക്കില്ലെന്നും റഹ്മാന്‍ പറയുന്നുണ്ട്. വിദേശരാജ്യത്ത് റോക്ക്സ്റ്റാറുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ വളച്ചുകെട്ടാതെ എനിക്ക് കഴിയില്ല എന്ന് ആരാധകരോട് പറയുന്നതു കേട്ടിട്ടുണ്ടെന്നും റഹ്മാന്‍. ഹോളിവുഡ് നടന്മാരായാലും അങ്ങനെ തന്നെ പറയും. അതുകൊണ്ടുതന്നെ ആളുകള്‍ വരികയുമില്ല. പക്ഷേ ഇന്ത്യന്‍ അഭിനേതാക്കള്‍ ദയയുളളവരാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW