Wednesday, March 11, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 12.55 PM

നാടക സൗഹൃദം ദോഹയ്ക്ക്പുതിയനേതൃത്വം: ഇഖ്ബാൽ ചേറ്റുവ പ്രസിഡന്റ്, നിമിഷ വയനാട് ജനറൽസെക്രട്ടറി, നവാസ് മുക്രിയത്ത്‌ ട്രഷറർ

uploads/news/2025/11/812070/pravasi-nes.jpg

ദോഹ: നാടകപ്രേമികളുടെ ഖത്തറി​െ​ല കൂട്ടായ്മയായ നാടക സൗഹൃദം ദോഹയ്ക്ക്പുതിയ ഭാരവാഹികൾ.വാർഷിക പൊതുയോഗത്തിലാണ്
2026 -2027 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഇഖ്ബാൽ ചേറ്റുവയാണ് പ്രസിഡന്റ്. നിമിഷ വയനാടിനെ ജനറൽ സെക്രട്ടറിയായും.നവാസ് മുക്രിയത്തിനെ ട്രഷററായുംതെരഞ്ഞെടുത്തു. ഹിലാലിലെ അരോമ റസ്റ്റോറന്റ്പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നാടക സൗഹൃദം ദോഹയുടെ സജീവ പ്രവർത്തകനായിരുന്ന A.V.M ഉണ്ണിയെ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു.

ബഷീർ ജൈദ, രാജു പൊടിയൻ, സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ സി ആർ സി, മുസ്തഫ എലത്തൂർ, റഫീക്ക് മേച്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ വി എം ഉണ്ണി മറുപടി പ്രസംഗം നടത്തി. പ്രസിഡന്റ് മജീദ് സിംഫണി അദ്ധൃക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി ആഷിക് മഹി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നിമിഷ വയനാട് സ്വാഗതവും പ്രദോഷ്കുമാർ നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW