Wednesday, March 11, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 20 Nov 2025 01.34 PM

'Feast & Beats Lifestyle Festival Season -2' ഡിസംബർ 30 മുതൽ 2026 ജനുവരി 3 വരെ ഖത്തർ നാഷണൽ കൺവൻഷൻ സെൻററിൽ

uploads/news/2025/11/811869/pravasi-news.jpg

ദോഹ: വൈവിധ്യമാർന്ന സംസ്‌കാരവും സംഗീതവും ഷോപ്പിംഗും വിനോദവും ഒരുമിക്കുന്ന 5 ദിവസത്തെ ലൈഫ്‌സ്റ്റൈൽ മഹോത്സവവുമായി പ്രമുഖ ഇവന്റ് കമ്പനിയായഗ്രാഫിറ്റേഴ്സ് ക്രിയേറ്റീവ്. ആഗോളവും പ്രാദേശികവും സംഗമിക്കുന്ന 'Feast & Beats Lifestyle Festival Season -2' ഡിസംബർ 30 മുതൽ 2026 ജനുവരി 3 വരെ ഖത്തർ നാഷണൽ കൺവൻഷൻ സെൻററിൽ (QNCC) നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലോകോത്തര നിലവാരത്തിൽ ഖത്തറിന്റെ എന്റർടൈൻമെന്റ് രംഗത്തെ ഉയർത്തിക്കൊണ്ടുവരുന്ന മികച്ച അനുഭവമാകും Feast & Beats Lifestyle Festival എന്ന് സംഘാടകർ പറഞ്ഞു. ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെനടക്കുന്ന ഫെസ്റ്റിവലിൽവൈവിധ്യമാർന്ന അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണിനിരക്കും. ആഗോള-പ്രാദേശികകലാകാരന്മാരുടെ ലൈവ് പെർഫോർമൻസ്,കുടുംബ സൗഹൃദ ലൈഫ്‌സ്റ്റൈൽ,
ഷോപ്പിംഗ് പവലിയനുകൾ, പോപ്പ്-അപ്പുകൾ,റാഫിളുകൾ, ഗിവ്‌എവേകൾ, മത്സരങ്ങൾ തുടങ്ങി നിരവധി വിനോദങ്ങളുംസന്ദർശകർക്കായി
ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ സീസൺ 1 ന് ലഭിച്ച അതുല്യമായ പങ്കാളിത്തവിജയം പ്രചോദനമാക്കിഇത്തവണ കൂടുതൽ വിപുലമായ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഖത്തറിലെ നിവാസികൾക്കും സന്ദർശകർക്കുംഅവിസ്മരണീയാ നുഭവങ്ങൾനൽകുന്നതിനൊപ്പംരാജ്യത്തെ ബിസിനസുകാർക്കും യുവ സംരംഭകർക്കും ശക്തമായ പ്രോത്സാഹനവും വളർച്ചയുടെ പുതിയ സാധ്യതകളും ഒരുക്കുന്നതാകും ലൈഫ്‌സ്റ്റൈൽ മഹോത്സവം. കൂടുതൽ വിവരങ്ങൾക്ക്
5567 9277 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്. ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇവന്റ് ഫിനാൻസ് ഹെഡ്
ആഷിർ,മാർക്കറ്റിംഗ് ഹെഡ്ഫാരിസ്,ഗ്രാഫിറ്റേഴ്സ് ക്രിയേറ്റീവ് കമ്പനി എം ഡി സാലിഹ്,സെയിൽസ് ഹെഡ്റഷീദ്,ഇവന്റ് ജനറൽ മാനേജർഫസ്‌ലു,
അഡ്വർടൈസിംഗ് ഹെഡ്അൻവർ എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW