-->
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, തന്റെ ലളിതമായ ജീവിതം കൊണ്ടും അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ് സായ് പല്ലവിയുടേത്. ഒരു സിനിമാ താരത്തിന്റെ യാതൊരുവിധ ആഢംബരങ്ങളുമില്ലാതെയാണ് പലപ്പോഴും റിയല്‍ ലൈഫില്‍ സായി പ്രത്യക്ഷപ്പെടാറുളളത്.
ഇപ്പോഴിതാ, സഹോദരി പൂജയ്ക്ക് ഒപ്പമുളള അവധിക്കാല യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സായി പല്ലവി. മേക്കപ്പില്ലാതെ, സിമ്പിള്‍ ലുക്കിലുളള സായ് പല്ലവിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.