-->
തിരുവനന്തപരും: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ആര്‍ക്കോ വിറ്റെന്നും പകരമായി മറ്റൊരു അച്ച് ഉപയോഗിച്ച് മറ്റൊരു ചെമ്പുപാളി ഉണ്ടാക്കിയതെന്ന വിവരം ഞെട്ടിക്കുന്നതാണെന്നും ഇത് തങ്ങള്‍ നേരത്തേ പറഞ്ഞ കാര്യമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമ്പോള്‍ അന്ന് മന്ത്രിയായിരുന്നവരും ഉദ്യോഗസ്ഥരുമെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നും ദേവസ്വംബോര്‍ഡ് അദ്ധ്യക്ഷന്റെ മകനെ തന്നെ സ്വര്‍ണ്ണം പൂശാന്‍ അനുമതി നല്‍കുന്നത് നടപടിക്രമങ്ങള്‍ ഇല്ലെന്ന സൂചനയാണെന്നും പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രാന്വേഷണം വേണമെന്നും പറഞ്ഞു. അയ്യപ്പന്റെ സ്വത്ത് ആര്‍ക്കും തട്ടിയെടുക്കാം മോഷ്ടിക്കാം എന്ന നിലയാണ് ഇപ്പോഴുള്ളത്. അയ്യപ്പന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനും മെയ്ന്റനന്‍സ് ചെയ്യാനുമുള്ള മുഴുവന്‍ നടപടിക്രമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള കാര്യങ്ങളാണ് നടക്കുന്നത്. കോടതിവിധി ആശ്വാസകരമാണെന്നും ശബരിമലയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപടികള്‍ ഉണ്ടായത്. സ്വര്‍ണ്ണക്കൊള്ളയില്‍ ജീവനക്കാര്‍ക്ക് തന്നെയാണ് പങ്ക്. ശബരമലയിലെ സ്വത്ത് ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയുന്ന നിലയാണ് ഉള്ളത്.
കേസ് മുമ്പോട്ട് പോയാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല സിപിഎമ്മിന്റെ നേതാക്കളും അകത്തുപോകും. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ മുമ്പ് അന്വേഷണം നടത്താതിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്വര്‍ണ്ണമോഷണ വിവാദത്തെ മറയ്ക്കാനാണ് നടന്മാരുടെ വീട്ടില്‍ ഇ.ഡി. അന്വേഷണം കൊണ്ടുവന്നിരിക്കുന്നതെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനയേയും വി.ഡി. സതീശന്‍ ഉപയോഗിച്ചു. കേരളാ സര്‍ക്കാര്‍ ഒരു പ്രശ്‌നത്തില്‍ എത്തിയപ്പോഴാണ് ഇ.ഡി. രംഗത്ത് വന്നിരിക്കുന്നത് ഇത് കേരളവും കേന്ദ്രവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കാണിക്കുന്നത്. ഈവ വിവരം കേന്ദ്രമന്ത്രിക്കറിയാമെന്നും അദ്ദേഹം അത് പറയുമ്പോള്‍ വിശ്വസിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.