-->
നടി ഭാവനയ്‌ക്കൊപ്പമുളള മനോഹര ചിത്രം പങ്കുവച്ച് ഗായകന്‍ ജി. വേണുഗോപാല്‍. '' ധീരയും സുന്ദരിയുമായ ഭാവനയോടൊപ്പം'' എന്ന് കുറിച്ചാണ് ജി. വേണുഗോപാല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നുളള ചിത്രമാണ് വേണുഗോപാല്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത ' നമ്മള്‍' ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. പിന്നീട് മികച്ച കഥാപാത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി ഭാവന മാറി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന്റെ വ്യക്തി ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായത്. വെള്ളിത്തിരയിലും ജീവിതത്തിലും പടപൊരുതി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഭാവന. നിരവധി പ്രതിബന്ധങ്ങള്‍ വന്നുചേരുമ്പോഴും നീതിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുന്ന ഭാവന, കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെണ്‍പ്രതീകങ്ങളില്‍ ഒരാളാണ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന
മലയാളത്തില്‍ ' ഹണ്ട്' എന്ന ചിത്രമാണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തത്.