Saturday, March 14, 2026 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 02.22 PM

91-ാം വയസ്സിലും 12 മണിക്കൂര്‍ ജോലി: വൃദ്ധന്റെ ആരോഗ്യ രഹസ്യം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

91, year, old, man, 12, hours

പ്രായമായി കഴിഞ്ഞാല്‍ വിശ്രമജീവിതം നയിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. എന്നാല്‍, ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന, വിരമിക്കാന്‍ തയ്യാറല്ലാത്ത സിംഗപ്പൂരില്‍ നിന്നുള്ള ഒരു 91 കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ 91 കാരനും ഓസ്‌ട്രേലിയന്‍ സഞ്ചാരിയായ ജാഡന്‍ ലെയ്ംഗും തമ്മിലുള്ള ഒരു കൊച്ചുസംഭാഷണമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സിംഗപ്പൂരിലെ ഒരു ബാത്ത്‌റൂമില്‍ ജോലി ചെയ്യുന്ന വളരെ പ്രായമായ ഒരാളെ താന്‍ കണ്ടുവെന്നും അയാള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നല്‍കാന്‍ താന്‍ തീരുമാനിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് ലെയ്ംഗ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'സുഖമാണോ?' എന്നാണ് ലെയ്ംഗ് ആദ്യം തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത്. 'കുഴപ്പമില്ല' എന്നായിരുന്നു ആ മനുഷ്യന്റെ പുഞ്ചിരിയോടെയുള്ള മറുപടി. 'നിങ്ങളുടെ ദിവസം എങ്ങനെ?' എന്നായിരുന്നു അടുത്ത ചോദ്യം. എന്നാല്‍, ആ മനുഷ്യന്‍ കേട്ടത് തെറ്റിപ്പോയി. അതിനാല്‍ തന്നെ മറുപടിയായി '91 വയസ്സ്' എന്നാണ് പറയുന്നത്. അപ്പോഴാണ് ശരിക്കും ലെയ്ംഗ് ഞെട്ടുന്നത്. അത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നും ഈ പ്രായത്തിലും നിങ്ങള്‍ ജോലി ചെയ്യുന്നു എന്നുമെല്ലാം അതേ അമ്പരപ്പോടെ യുവാവ് 91 കാരനോട് പറയുന്നതും വീഡിയോയില്‍ കാണാം.

താന്‍ വൈകുന്നേരം 7 മണി വരെ ജോലി ചെയ്യുമെന്നും, എല്ലാ ദിവസവും ഏകദേശം 12 മണിക്കൂര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുമെന്നും അദ്ദേഹം ലെയ്ംഗിനോട് വിശദീകരിക്കുന്നു. ഈ പ്രായത്തിലും ഇത്ര ആരോഗ്യത്തോടെയിരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍. അദ്ദേഹം പറയുന്നത്, 'സാധാരണ ഭക്ഷണം' എന്നാണ്. വ്യായാമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഒരിക്കലും വ്യായാമം ചെയ്യാറില്ല' എന്നാണ് ഉത്തരം. ലെയിംഗ് പൊട്ടിച്ചിരിക്കുന്നു. 'നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും വ്യായാമം ചെയ്തിട്ടില്ലേ?' എന്നാണ് അത്ഭുതത്തോടെ ലെയ്ംഗ് ആ മനുഷ്യനോട് ചോദിക്കുന്നത്.
എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്, 'എപ്പോഴും കര്‍മ്മനിരതനായിരിക്കുക, ഹാപ്പിയായിരിക്കുക അതായിരിക്കും ആരോഗ്യത്തിന്റേയും ദീര്‍ഘായുസ്സിന്റേയും രഹസ്യം' എന്നാണ് പലരും പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW